ഡോളര്‍ കടത്ത് കേസില്‍ നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ അസി. പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന് വീണ്ടും നോട്ടിസ് നല്‍കി കസ്റ്റംസ്. വീട്ടിലേക്കാണ് കസ്റ്റംസ് നോട്ടിസ് അയച്ചത്. നേരത്തെ നോട്ടിസ് അയച്ചത് ഓഫീസ് വിലാസത്തിലായിരുന്നു.

അ​സി. പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യെ ചോ​ദ്യം ചെ​യ്യാ​ൻ സ്പീ​ക്ക​റു​ടെ അ​നു​മതി ആ​വ​ശ്യ​മി​ല്ലെ​ന്നാ​ണ് ക​സ്റ്റം​സ് നി​ല​പാ​ട്. കെ ​അ​യ്യ​പ്പ​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​ണെ​ങ്കി​ൽ മാ​ത്രം അ​നു​മ​തി മ​തി​യെ​ന്നും ക​സ്റ്റം​സ്.

അതേസമയം കേസില്‍ കസ്റ്റംസ് അന്വേഷണം തടസപ്പെടുത്തില്ലെന്ന് പി ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി. കസ്റ്റംസ് അന്വേഷണത്തില്‍ നടപടി ക്രമങ്ങള്‍ പാലിക്കണം. കസ്റ്റംസിന് കത്ത് നല്‍കിയത് ചട്ടം സൂചിപ്പിച്ചെന്നും സ്പീക്കര്‍. സെക്രട്ടേറിയറ്റിന്റെ വിശ്വാസ്യത നിലനിര്‍ത്തിക്കൊണ്ടായിരിക്കണം അന്വേഷണമെന്നും സ്പീക്കര്‍ പറഞ്ഞു.

 

സ്പീക്കറുടെ അനുമതി ഇല്ലാതെ നോട്ടിസ് നല്‍കാനാവില്ലെന്നും സഭാ വളപ്പില്‍ ഉള്ളവര്‍ക്ക് പരിരക്ഷയുണ്ടെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി. പ്രചരിക്കുന്ന വാര്‍ത്തകളില്‍ വസ്തുത ഇല്ലെന്നും ശ്രീരാമകൃഷ്ണന്‍. ചട്ടം 165 എംഎല്‍എമാര്‍ക്ക് മാത്രമല്ല ബാധകമെന്നും സ്പീക്കര്‍. നിയമപരിരക്ഷ ജീവനക്കാര്‍ക്കും ബാധകമാണെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി.