സ്വപ്‌ന സുരേഷിന്റെ ശബ്ദ രേഖയിൽ പ്രാഥമിക അന്വേഷണം നടത്താൻ ഡിജിപി ഉത്തരവിട്ടു. ക്രൈംബ്രാഞ്ചാണ് അന്വേഷണം നടത്തുക. ഇതിനായി പ്രത്യേകം രൂപീകരിച്ച സംഘത്തിനായിരിക്കും അന്വേഷണ ചുമതല. ശബാദ രേഖ പ്രചരിച്ചതുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ജയിൽ മേധാവിയോട് അഭ്യർത്ഥിച്ചിരുന്നു. ജയിൽ മേധാവി സംസ്ഥാന പൊലീസ് മേധാവിയുടെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്നാണ് നടപടി.

ഇതോടെ രണ്ട് ദിവസമായി നീണ്ടുനിൽക്കുന്ന അനിശ്ചിതത്വത്തിനാണ് വിരാമമിട്ടിരിക്കുന്നത്. ഇന്നലെയാണ് ഇ.ഡി സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ജയില്ഡ മേധാവിയ്ക്ക് കത്ത് നൽകിയത്. ജയിൽ മേധാവി ഇന്ന് ഉച്ചയോടെ കത്ത് സംസ്ഥാന പൊലീസ് മേധാവിയുടെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു.