തി​രു​വ​ന​ന്ത​പു​രം: നി​യ​മ​നം പി.​എ​സ്.​സി​ക്ക്​ വി​ട്ടി​ട്ടും സ്​​പെ​ഷ​ല്‍ റൂ​ള്‍ ഉ​ണ്ടാ​ക്കാ​തെ ന​ട​പ​ടി​ക​ള്‍ വൈ​കി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സെ​ക്ര​ട്ട​റി​മാ​ര്‍ അ​ട​ങ്ങു​ന്ന ടാ​സ്​​ക്​ ​ഫോ​ഴ്​​സി​നെ നി​യോ​ഗി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ചു. നി​ര​വ​ധി പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും ബോ​ര്‍​ഡു​ക​ളി​ലെ​യും കോ​ര്‍​പ​റേ​ഷ​നു​ക​ളി​ലെ​യും നി​യ​മ​നം പി.​എ​സ്.​സി​ക്ക്​ വി​ട്ടി​ട്ടും വി​ശേ​ഷാ​ല്‍ ച​ട്ട​ങ്ങ​ളും റി​ക്രൂ​ട്ട്​​മെന്‍റ്​ ച​ട്ട​ങ്ങ​ളും ഉ​ണ്ടാ​ക്കി​യി​രു​ന്നി​ല്ല.

15ഉം 20​ഉം വ​ര്‍​ഷ​മാ​യി​ട്ടും സ്​​പെ​ഷ​ല്‍ റൂ​ള്‍ ഉ​ണ്ടാ​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ളു​ണ്ട്. ഏ​താ​നും മാ​സം മുമ്പ്‌​ ചീ​ഫ്​ സെ​ക്ര​ട്ട​റി ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. നി​യ​മ​സ​ഭ​സ​മി​തി​യു​ടെ വി​മ​ര്‍​ശ​ന​ത്തെ തു​ട​ര്‍​ന്നാ​യി​രു​ന്നു ഇ​ത്. എ​ന്നി​ട്ടും പ​ു​രോ​ഗ​തി ഉ​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ന​വം​ബ​ര്‍ 30ന​കം ന​ട​പ​ടി പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ടാ​സ്​​ക്​​ ഫോ​ഴ്​​സി​നെ നി​യ​മി​ച്ച​ത്.

ഉ​ദ്യോ​ഗ​സ്ഥ ഭ​ര​ണ​പ​രി​ഷ്​​കാ​ര വ​കു​പ്പ്​ അ​ഡീ​ഷ​ന​ല്‍ ചീ​ഫ്​ സെ​ക്ര​ട്ട​റി ഡോ. ​ആ​ഷ തോ​മ​സ്, ധ​ന അ​ഡീ​ഷ​ന​ല്‍ ചീ​ഫ്​ സെ​ക്ര​ട്ട​റി രാ​ജേ​ഷ്​​കു​മാ​ര്‍ സി​ങ്, ആ​സൂ​ത്ര​ണ-​സാ​മ്ബ​ത്തി​ക കാ​ര്യ അ​ഡീ​ഷ​ന​ല്‍ ചീ​ഫ്​ സെ​ക്ര​ട്ട​റി ​േഡാ. ​വി. വേ​ണു, നി​യ​മ​വ​കു​പ്പ്​ സെ​ക്ര​ട്ട​റി പി.​കെ. അ​ര​വി​ന്ദ ബാ​ബു എ​ന്നി​വ​രാ​ണ്​ ടാ​ക്​​സ്​ ഫോ​ഴ്​​സി​ല്‍.

ച​ട്ട​ങ്ങ​ളു​ടെ രൂ​പ​വ​ത്​​ക​ര​ണ​ത്തി​ന്​ ആ​വ​ശ്യ​മാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ ചു​മ​ത​ല​പ്പെ​ടു​ത്തും. സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ​ടി പൂ​ര്‍​ത്തി​യാ​ക്ക​ണം. മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ഉ​ദ്യോ​ഗ​സ്ഥ ഭ​ര​ണ​പ​രി​ഷ്​​കാ​ര വ​കു​പ്പാ​ണ്​ ചൊ​വ്വാ​ഴ്​​ച ഉ​ത്ത​ര​വി​റ​ക്കി​യ​ത്.