കോ​വി​ഡ് ബാ​ധി​ച്ച്‌ രോ​ഗ​മു​ക്തി നേ​ടി​യ​വ​ര്‍​ക്ക് വീ​ണ്ടും രോ​ഗ​ബാ​ധ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത ഉ​ണ്ടെ​ന്ന മു​ന്ന​റി​പ്പ് ന​ല്‍​കി ഐ​സി​എം​ആ​ര്‍. കോ​വി​ഡ് മു​ക്തി നേ​ടി അ​ഞ്ചു​മാ​സ​ത്തി​നു​ള്ളി​ല്‍ വൈ​റ​സി​നെ​തി​രെ​യു​ള്ള ആ​ന്‍റി​ബോ​ഡി​ക​ള്‍ ശ​രീ​ര​ത്തി​ല്‍ കു​റ​യു​ക​യാ​ണെ​ങ്കി​ല്‍ വീ​ണ്ടും രോ​ഗ​ബാ​ധ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ മാ​സ്ക് ധ​രി​ക്കു​ന്ന​തും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കു​ന്ന​തും തു​ട​ര​ണ​മെ​ന്ന് ഐ​സി​എം​ആ​ര്‍ അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

“അഞ്ച് മാസത്തിനുള്ളില്‍ ഒരു വ്യക്തിയുടെ ശരീരത്തില്‍ ആന്റിബോഡികള്‍ കുറയുകയാണെങ്കില്‍, പുനര്‍നിര്‍മ്മാണത്തിനുള്ള സാധ്യതയുണ്ട്. കൊവിഡ് രോഗമുക്തി നേടി അഞ്ചുമാസത്തിനുള്ളില്‍ ശരീരത്തില്‍ ആന്റിബോഡികള്‍ കുറഞ്ഞാല്‍ വീണ്ടും രോഗം വരാനുള്ള സാധ്യതകളുണ്ട്. അതുകൊണ്ടാണ് മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ സുരക്ഷാ മാനദണ്ഡങ്ങള്‍ രോഗമുക്തി നേടിയ ശേഷവും കര്‍ശനമായി തുടരണമെന്ന് പറയുന്നത്” – ഡോ. ബല്‍റാം പറഞ്ഞു.