പത്തനംതിട്ട കുടപ്പന ചിറ്റാര്‍ സ്വദേശി മത്തായിയുടെ മരണത്തില്‍ കൂടുതല്‍ ദുരൂഹത. വനം വകുപ്പ് കസ്റ്റഡിയിലെടുത്തതിന് ശേഷം കിണറ്റില്‍ വീണാണ് മത്തായി മരിച്ചത്. മത്തായിയെ കസ്റ്റഡിയിലെടുത്തത് ചട്ടങ്ങള്‍ പാലിക്കാതെയാണ്. ആന്റോ ആന്റണി എംപി സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു. വിഷയത്തില്‍ മുഖ്യമന്ത്രിക്കും വനം മന്ത്രിക്കും കത്ത് അയച്ചിട്ടുണ്ട്.

വനം വകുപ്പിനെതിരെ ഗുരുതര ആരോപണങ്ങളാണ് മത്തായിയുടെ മരണത്തില്‍ ഉയര്‍ന്നുവരുന്നത്. എന്തിനാണ് കസ്റ്റഡിയിലെടുത്തതെന്ന് ബന്ധുക്കളെ അറിയിച്ചിരുന്നില്ല. കസ്റ്റഡിയിലെടുത്ത ശേഷം മത്തായിയെ സ്റ്റേഷനിലെത്തിച്ചില്ലെന്നും വിവരം. വീട്ടിലെത്തിയാണ് മത്തായിയെ ഉദ്യോഗസ്ഥര്‍ കൂട്ടിക്കൊണ്ട് പോയത്. ഔദ്യോഗിക ഡയറിയിലും കസ്റ്റഡി സംബന്ധിച്ച്‌ യാതൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് വിവരമുണ്ട്.

കഴിഞ്ഞ ദിവസമാണ് സ്റ്റേഷനില്‍ സ്ഥാപിച്ച ക്യാമറ നശിപ്പിച്ചുവെന്ന് ആരോപിച്ച്‌ പത്തനംതിട്ട ചിറ്റാര്‍ സ്വദേശി മത്തായിയെ വനം വകുപ്പ് അധികൃതര്‍ കസ്റ്റഡിയിലെടുത്തത്. ഇതിന് ശേഷം മത്തായിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച കാല്‍ വഴുതി കിണറ്റില്‍ വീണുവെന്നാണ് മത്തായിയുടെ മരണത്തില്‍ വനം വകുപ്പ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.