കൊച്ചി: കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഫോര്‍ട്ട് കൊച്ചി മേഖലയില്‍ കര്‍ഫ്യൂ എര്‍പ്പെടുത്തി. ഇവിടെ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതിനെത്തുടര്‍ന്നാണ് കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായത്.

അതേസമയം ആലുവയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ ബലിപ്പെരുന്നാളിനോടനുബന്ധിച്ച്‌ ഇളവുനല്‍കേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്. കൊവിഡ് വ്യാപനത്തെത്തുടര്‍ന്നാണ് ആലുവ നഗരസഭയും സമീപത്തെ ഏഴുപഞ്ചായത്തുകളും ഉള്‍പ്പെടുത്തി പ്രഖ്യാപിച്ച കമ്മ്യൂണിറ്റി ക്ലസ്റ്ററിലാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. ഇവിടെേക്കുളള പ്രവേശന മാര്‍ഗങ്ങള്‍ പൊലീസ് അടച്ചിരിക്കുകയാണ്. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് ഇളവുകളുളളത്.