കോട്ടയം: ജില്ലാ കളക്ടറുടെ കാര്യാലയത്തിലെ ഓഫീസ് ജീവനക്കാരന് കോവിഡ് 19 സ്ഥിരീകരിച്ചതിനാല്‍ ഇയാളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരും ക്വാറന്റൈനില്‍ പ്രവേശിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് സമ്പര്‍ക്ക വിവരം നല്‍കേണ്ടതും വകുപ്പ് നിര്‍ദേശിക്കുന്നത് പ്രകാരം കോവിഡ് 19 പരിശോധന നടത്തുകയും വേണം. ക്വാറന്റൈനില്‍ പോകുന്ന എല്ലാ ഉദ്യോഗസ്ഥരും വര്‍ക്ക് ഫ്രം ഹോം പ്രയോജനപ്പെടുത്തണം. ഫോണ്‍ മുഖേന ബന്ധപ്പെടുകയും ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച്‌ ജോലികള്‍ നിര്‍വ്വഹിക്കുകയും വേണമെന്ന് ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു