ഹൈദരാബാദ്/ബെംഗളൂരു: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന ആന്ധ്രാപ്രദേശില്‍ ഇന്ന് 7,998പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 61 മരണവും റിപ്പോര്‍ട്ട് ചെയ്തു. 72,711പേര്‍ക്കാണ് സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചത്. 34,272പേര്‍ ചികിത്സയിലാണ്. 37,555പേര്‍ രോഗമുക്തരായപ്പോള്‍ 884പേര്‍ മരിച്ചു.

രോഗവ്യാപനം ഏറ്റവും വേഗതയിലായ സംസ്ഥാനമായ ആന്ധ്ര, പ്രതിദിന കണക്കില്‍ ഇന്ന് തമിഴ്‌നാടിനെ മറികടന്നിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ ഇന്ന് 6,472പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 88 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 5,210 പേര്‍ രോഗമുക്തരായി. 52,939 പേരാണ് ഇനി ചികിത്സയിലുള്ളത്.

അതേസമയം. കര്‍ണാടകയില്‍ ഇന്ന് 5,030പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ബെഗംളൂരുവില്‍ മാത്രം 2,207കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 80,863പേര്‍ക്കാണ് കര്‍ണാകയില്‍ ആകെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 1,616പേര്‍ മരിച്ചു. ഇതില്‍ 97പേര്‍ ഇന്നാണ് മരിച്ചത്.