വെ​​​​​ല്ലൂ​​​​​ര്‍: മു​​​​​ന്‍ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി രാ​​​​​ജീ​​​​​വ്ഗാ​​​​​ന്ധി​​​​​യെ കൊ​​​​​ല​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ കേ​​​​​സി​​​​​ല്‍ ജീ​​​​​വ​​​​​പ​​​​​ര്യ​​​​​ന്തം ത​​​​​ട​​​​​വു​​​​​ശി​​​​​ക്ഷ അ​​​​​നു​​​​​ഭ​​​​​വി​​​​​ക്കു​​​​​ന്ന ന​​​​​ളി​​​​​നി ഇ​​​​​ന്ന​​​​​ലെ ജ​​​​​യി​​​​​ലി​​​​​ല്‍ ആത്മഹത്യയ്ക്കു ശ്രമിച്ചതായി അഭിഭാഷകന്‍. ജീവനു ഭീഷണിയുള്ളതിനാല്‍ നളിനിയെ ഇവിടെ നിന്നു മാറ്റണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, ജീവനൊടുക്കുമെന്നു ഭീഷണിപ്പെടുത്തുക മാത്രമാണു ചെയ്തതെന്നാണു ജയില്‍ അധികൃതരുടെ വിശദീകരണം. ന​​​ളി​​​നി​​​ക്കെ​​​തി​​​രേ സ​​​ഹ​​​ത​​​ട​​​വു​​​കാ​​​രി അ​​​ധി​​​കൃ​​​ത​​​ര്‍​​​ക്കു പ​​​രാ​​​തി ന​​​ല്കി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ര്‍​​​ന്നാ​​​യി​​​രു​​​ന്നു ആ​​​ത്മ​​​ഹ​​​ത്യാ​​​ഭീ​​​ഷ​​​ണി.

കൂ​​​ടു​​​ത​​​ല്‍ ജോ​​​ലി ന​​​ല്കി ത​​​ന്നെ ന​​​ളി​​​നി പീ​​​ഡി​​​പ്പി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നാ​​​യി​​​രു​​​ന്നു സ​​​ഹ​​​ത​​​ട​​​വു​​​കാ​​​രി​​​യു​​​ടെ പ​​​രാ​​​തി. ഇ​​​തേ​​​ത്തു​​​ട​​​ര്‍​​​ന്ന് ജ​​​യി​​​ല്‍ അ​​​ധി​​​കൃ​​​ത​​​ര്‍ ന​​​ളി​​​നി​​​യെ ചോ​​​ദ്യം​​​ചെ​​​യ്യു​​​ക​​​യും സ​​​ഹ​​​ത​​​ട​​​വു​​​കാ​​​രി​​​യു​​​ടെ സെ​​​ല്‍ മാ​​​റ്റു​​​ക‍യും ചെ​​​യ്തു. ചോ​​​ദ്യം​​​ചെ​​​യ്യ​​​ലി​​​നി​​​ടെ ജ​​​യി​​​ല​​​റു​​​മാ​​​യി ന​​​ളി​​​നി വ​​​ഴ​​​ക്ക​​​ടി​​​ച്ചു. പ​​​രാ​​​തി വ്യാ​​​ജ​​​മാ​​​ണെ​​​ന്നും സ​​​ഹ​​​തട​​​വു​​​കാ​​​രി​​​യു​​​ടെ സെ​​​ല്‍ മാ​​​റ്റി​​​യാ​​​ല്‍ ജീ​​​വ​​​നൊ​​​ടു​​​ക്കു​​​മെ​​​ന്നു ന​​​ളി​​​നി പ​​​റ​​​ഞ്ഞ​​​താ​​​യും ജ​​​യി​​​ല്‍ അ​​​ധി​​​കൃ​​​ത​​​ര്‍ പ​​​റ​​​ഞ്ഞു. ഭീ​​​ഷ​​​ണി മാ​​​ത്ര​​​മാ​​​ണു​​​ണ്ടാ​​​യ​​​​​​തെ​​​ന്നും ആ​​​ത്മ​​​ഹ​​​ത്യാ​​​ശ്ര​​​മ​​​മു​​​ണ്ടാ​​​യി​​​ല്ലെ​​​ന്നും ജ​​​യി​​​ല്‍ അ​​​ധി​​​കൃ​​​ത​​​ര്‍ പ​​​റ​​​യു​​​ന്നു.

ഇത്രയും വര്‍ഷമായിട്ടും നളിനി ഇത്തരമൊരു ശ്രമം നടത്തിയിട്ടില്ല. സം​​​ഭ​​​വ​​​ത്തി​​​ല്‍ ജ​​​യി​​​ല്‍ അ​​​ധി​​​കൃ​​​ത​​​ര്‍ വി​​​രു​​​ദ്ധാഭി​​​പ്രാ​​​യ​​​ങ്ങ​​​ളാ​​​ണു പ​​​റ​​​യു​​​ന്ന​​​തെ​​​ന്നും ചി​​​ല കാ​​​ര്യ​​​ങ്ങ​​​ള്‍ ഒ​​​ളി​​​ച്ചു​​​വ​​​യ്ക്കാ​​​ന്‍ ശ്ര​​​മി​​​ക്കു​​​ന്ന​​​താ​​​യും ന​​​​​ളി​​​​​നി​​​​​യു​​​​​ടെ അ​​​​​ഭി​​​​​ഭാ​​​​​ഷ​​​​​ക​​​​​ന്‍ പി. ​​​​​പു​​​​​ക​​​​​ഴേ​​​​​ന്തി പ​​​റ​​​ഞ്ഞു.