തിരുവനന്തപുരം: ഈ മാസം ഇരുപത്തിയേഴിന് ചേരാനിരുന്ന നിയമസഭാ സമ്മേളനം മാറ്റിവെച്ചേക്കും. തിരുവനന്തപുരത്തെ കോറോണ വ്യാപന പശ്ചാത്തലത്തിലാണ് തീരുമാനം. ധനകാര്യബില്‍ പാസാക്കാനായിരുന്നു ഒരുദിവസം സമ്മേളനം ചേരാന്‍ തീരുമാനിച്ചത്.

തലസ്ഥാനത്തെ കൊറോണ വ്യാപന സാഹചര്യത്തില്‍ സമ്മേളനം മാറ്റിവെക്കാന്‍ നിയമസഭാ സെക്രട്ടറിയേറ്റാണ്തീരുമാനിച്ചത്. ഓര്‍ഡിനന്‍സ് കൊണ്ടുവന്ന് ധനകാര്യബില്‍ പാസാക്കാന്‍ കാവധി നീട്ടിവെക്കാനാണ് സര്‍ക്കാര്‍തീരുമാനം. സെപ്റ്റംബറില്‍ സമ്മേളനം കൂടാനാണ് ആലോചിക്കുന്നത്. അന്തിമ തീരുമാനം രണ്ട് ദിവസത്തിനകംഉണ്ടായേക്കും