തി​രു​വ​ന​ന്ത​പു​രം: കൊറോണ വ്യാപനത്തിന്റെ സാ​ഹ​ച​ര്യ​ത്തി​ല്‍ ച​വ​റ, കു​ട്ട​നാ​ട് നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പുക​ള്‍ ഒ​ഴി​വാ​ക്കു​ന്ന​താ​ണു ന​ല്ല​തെ​ന്നു സം​സ്ഥാ​ന മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ ടി​ക്കാ​റാം മീ​ണ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ യോ​ഗം ചേ​ര്‍​ന്നെ​ങ്കി​ലും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ കാ​ര്യ​ത്തി​ല്‍ അ​ന്തി​മ തീ​രു​മാ​നം ആയിട്ടില്ല. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പിന്റെ കാ​ര്യ​ത്തി​ല്‍ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ അ​ടു​ത്ത യോ​ഗ​ത്തി​ല്‍ അ​ന്തി​മ തീ​രു​മാ​ന​മു​ണ്ടായേക്കും.

നി​ല​വി​ല്‍ സം​സ്ഥാ​ന​ത്തെ ഗു​രു​ത​ര സാ​ഹ​ച​ര്യം സി​ഇ​ഒ, കേ​ന്ദ്ര ക​മ്മീ​ഷ​നെ ബോ​ധ്യ​പ്പെ​ടു​ത്തിയിട്ടുണ്ട്. നി​ല​വി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് പ​ത്തു​മാ​സ​ത്തോ​ളം മാ​ത്ര​മാ​ണു കാ​ല​വ​ധി​യു​ള്ള​ത്. കോ​വി​ഡ് പ​ട​ര്‍​ന്നു പി​ടി​ക്കുകയും ചി​ല​യി​ട​ങ്ങ​ളി​ല്‍ സ​മൂ​ഹ​വ്യാ​പ​നമുണ്ടാകുകയും ചെയ്‌തു. കാ​ല​വ​ര്‍​ഷവും കൂടി ആയതോടെ ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ പോ​ളിം​ഗ് ബു​ദ്ധി​മു​ട്ടാ​യി​രി​ക്കുമെന്നും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തേ​ണ്ട സാ​ഹ​ച​ര്യ​മ​ല്ല നി​ല​വി​ലു​ള്ള​തെ​ന്നും ടി​ക്കാ​റാം മീ​ണ കേന്ദ്രത്തെ അ​റി​യി​ച്ചു.

അ​തേ​സ​മ​യം, ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തുമ്ബോള്‍ പാ​ലി​ക്കേ​ണ്ട ന​ട​പ​ടികളെ സം​ബ​ന്ധി​ച്ച നി​ര്‍​ദേ​ശ​ങ്ങ​ള്‍ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍, തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍​മാ​ര്‍​ക്കു കൈ​മാ​റി. ഒ​രു പോ​ളിം​ഗ് സ്റ്റേ​ഷ​നി​ല്‍ 1800 വോ​ട്ട​ര്‍​മാ​ര്‍ എ​ന്ന​തി​ന് പ​ക​രം 1000 പേ​ര്‍ മാ​ത്ര​മേ പാ​ടു​ള്ളൂ. അ​തി​നാ​ല്‍ മി​ക്ക​യി​ട​ങ്ങ​ളി​ലും ഓ​ക്സി​ല​റി ബൂ​ത്തു​ക​ള്‍ സ്ഥാ​പി​ക്കേ​ണ്ടി​വ​രും. വോ​ട്ടെ​ടു​പ്പി​ന് സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണം, പ്രാ​യ​മാ​യ​വ​ര്‍, ഭി​ന്ന​ശേ​ഷി​ക്കാ​ര്‍, കോ​വി​ഡ് പോ​സി​റ്റീ​വാ​യ​വ​ര്‍ എ​ന്നി​വ​ര്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ന്‍ ആ​ഗ്ര​ഹി​ച്ചാ​ല്‍ അ​വ​ര്‍​ക്കു ത​പാ​ല്‍ ബാ​ല​റ്റ് ന​ല്‍​ക​ണം, വോ​ട്ട് തേടുമ്ബോള്‍ അ​ഞ്ചു​പേ​രി​ല്‍ കൂ​ടു​ത​ല്‍ ഉ​ണ്ടാ​കാ​ന്‍ പാ​ടി​ല്ലെ​ന്നും നി​ര്‍​ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു.