കോവിഡ് പ്രതിരോധത്തില്‍ മുന്നണി പോരാളികളായ ആരോഗ്യപ്രവര്‍ത്തകരെ അബുദാബി ചര്‍ച്ച്‌ ഓഫ് സൗത്ത് ഇന്ത്യ പാരിഷ് (സിഎസ്‌ഐ) യുവജനപ്രസ്ഥാനം ആദരിക്കുന്നു. നാളെ രാത്രി 8.30ന് സൂം മീറ്റിങില്‍ നടക്കുന്ന അനുമോദന സമ്മേളനം സിഎസ്‌ഐ മലബാര്‍ ഭദ്രാസനാ ബിഷപ് റൈറ്റ് റവ. ഡോ. റോയ്സ് മനോജ് വിക്ടര്‍ ഉദ്ഘാടനം ചെയ്യും. പിന്നണി ഗായകന്‍ കെജി മാര്‍ക്കോസ് മുഖ്യാതിഥിയായിരിക്കും.

മാധ്യമപ്രവര്‍ത്തകരായ ഫസ് ലു റഹ്മാന്‍, സിന്ധു ബിജു, മോട്ടിവേഷണല്‍ സ്പീക്കര്‍ ആന്‍ പാലി, ഇടവക ട്രഷറര്‍ ടൈറ്റസ് ജോര്‍ജ്, യുവജന പ്രസ്ഥാനം വൈസ് പ്രസിഡന്റ് ബോണി മോടയില്‍ ജോസ്, സെക്രട്ടറി ആന്‍ ലില്ലി ബെഞ്ചമിന്‍, ജോയിന്റ് സെക്രട്ടറി ജോഷി വിന്‍സെന്റ്, വിനീത് ഷിബു രാജന്‍, റോണി വര്‍ക്കി ജോണ്‍, നിഥിന്‍ വര്‍ഗീസ് ജേക്കബ് എന്നിവര്‍ ‍പ്രസംഗിക്കും.