കൊല്ലം: കോവിഡ് സ്ഥിരീകരിച്ചു കൊല്ലം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്ന കായംകുളം സ്വദേശി ഷറഫുദ്ദീന്‍ (67) മരിച്ചു. കായംകുളത്തെ പച്ചക്കറി വ്യാപാരിയായിരുന്നു. ഇയാളുടെ മകളും രോഗം സ്ഥിരീകരിച്ചു ചികിത്സയിലാണ്. ഷറഫുദ്ദീനു രോഗം പിടിപെട്ടത് എവിടെ നിന്നെന്നു കണ്ടെത്താനായിട്ടില്ല.

അതേസമയം, കൊല്ലത്ത് നിരീക്ഷണത്തിലിരിക്കെ മരിച്ച യുവാവിന് കൊവിഡില്ല. പുത്തൂര്‍ സ്വദേശിയായ മനോജിനാണ് കൊവിഡ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. ഇയാളുടെ അന്തിമ പരിശോധനാ ഫലം നെഗറ്റീവായി. ഇന്നലെ നടത്തിയ ട്രൂ നാറ്റ് പരിശോധനയില്‍ ഇയാള്‍ക്ക് പൊസിറ്റീവ് ആയിരുന്നു. തുടര്‍ന്ന് ഇന്ന് നടത്തിയ വിശദ പരിശോധനയിലാണ് ഇയാള്‍ക്ക് കൊവിഡില്ലെന്ന് സ്ഥിരീകരിച്ചത്. ദുബായില്‍ നിന്നെത്തിയ മനോജ് സുഹൃത്തിനൊപ്പം നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.