കോ​ട്ട​യം: കോ​ട്ട​യം ജി​ല്ല​യി​ല്‍ വി​ദേ​ശ​ത്തു രോ​ഗം ബാ​ധി​ച്ച​ ശേ​ഷം നെ​ഗ​റ്റീ​വാ​യ ര​ണ്ടു​പേ​ര്‍ വീ​ണ്ടും പോ​സി​റ്റീ​വാ​യി. അ​ബു​ദാ​ബി​യി​ല്‍​ നി​ന്ന് ഹോം ​ക്വാറന്റൈ​നി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന മാ​ട​പ്പ​ള്ളി കു​റ​ന്പ​നാ​ടം സ്വ​ദേ​ശി (28), മ​സ്ക​റ്റി​ല്‍​ നി​ന്ന് എ​ത്തി ക​റു​ക​ച്ചാ​ലി​നു സ​മീ​പം ക്വാറന്റൈനില്‍ കേ​ന്ദ്ര​ത്തി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന വാ​ഴൂ​ര്‍ സ്വ​ദേ​ശി (25) എ​ന്നി​വ​ര്‍​ക്കാ​ണ് വീ​ണ്ടും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

അ​ബു​ദാ​ബി​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച കു​റ​ന്പ​നാ​ടം സ്വ​ദേ​ശി​ക്ക് ചി​കി​ത്സ​യ്ക്കു​ ശേ​ഷം ജൂ​ണ്‍ എ​ട്ടി​ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യു​ടെ ഫ​ലം നെ​ഗ​റ്റീ​വാ​യി​രു​ന്നു. ജൂ​ണ്‍ 24-ന് ​അ​ബു​ദാ​ബി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ന​ട​ത്തി​യ റാ​പ്പി​ഡ് ടെ​സ്റ്റ് ഫ​ല​വും നെ​ഗ​റ്റീ​വാ​യി​രു​ന്നു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ല. വാ​ഴൂ​ര്‍ സ്വ​ദേ​ശി മ​സ്ക​റ്റി​ല്‍ ​വ​ച്ച്‌ മേ​യ് 25-ന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ച ​ശേ​ഷം 18 ദി​വ​സം റൂം ​ക്വാറന്റൈ​നി​ല്‍ ക​ഴി​ഞ്ഞി​രു​ന്നു. ഇ​തി​നു ​ശേ​ഷം പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നി​ല്ല. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു.

ജി​ല്ല​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ ര​ണ്ടു​പേ​ര്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍. ജൂ​ണ്‍ 17 മു​ത​ല്‍ 30 വ​രെ കോ​ട്ട​യം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ കൊ​റോ​ണ വാ​ര്‍​ഡി​ല്‍ ജോ​ലി ചെ​യ്ത​ശേ​ഷം സ​മീ​പ​ത്തെ ഹോ​സ്റ്റ​ലി​ല്‍ ക്വാറന്റൈ​നി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു മ​ണ​ര്‍​കാ​ട് സ്വ​ദേ​ശി​നി (44), വാ​ക​ത്താ​നം സ്വ​ദേ​ശി​നി (43) എ​ന്നി​വ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​രു​വ​ര്‍​ക്കും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ല.