ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി രാം നാഥ് കോവിന്ദും കൂടിക്കാഴ്ച നടത്തി. രാഷ്ട്രപതി ഭവനില്‍വച്ച്‌ നടന്ന കൂടിക്കാഴ്ചയില്‍ ദേശീയ- അന്തര്‍ദേശീയ പ്രശ്നങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. ലഡാക്കിലെ സാഹചര്യം പ്രധാനമന്ത്രി രാഷ്ട്രപതിയെ അറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്.

ലഡാക്ക് സന്ദര്‍ശിച്ച്‌ സ്ഥിതിഗതികള്‍ വിലയിരുത്തിയതിന് പിന്നാലെയാണ് പ്രധാനമന്ത്രി രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയത്.ചൈനീസ് സൈനികരുമായി ജൂണ്‍ 15 ന് നടന്ന ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യുവരിച്ചിരുന്നു.