കൊവിഡ് ബാധിച്ച്‌ സൗദി അറേബ്യയില്‍ ഇന്ന് മരിച്ചത് 50 പേര്‍. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണനിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. 4387 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 3648 പേര്‍ പുതുതായി സുഖം പ്രാപിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 190823ഉം രോഗമുക്തരുടെ എണ്ണം 130766ഉം ആയി.

1649 പേരെ ഇതിനകം മരണം കവര്‍ന്നു. 58408 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ തുടരുന്നു​. ഇതില്‍ 2278 പേരുടെ നില ഗുരുതരമാണ്​. ഇവര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്​.കഴിഞ്ഞ 24 മണിക്കൂറിനിടെ 48,173 കോവിഡ്​ ടെസ്​റ്റുകള്‍ രാജ്യവ്യാപകമായി നടന്നു. ഇതുവരെ 1,639,314 പി.സി.ആര്‍ ടെസ്​റ്റുകളാണ്​ നടന്നത്​.