കോട്ടയം: ജോസ്​ കെ. മാണി വിഭാഗത്തെ യു.ഡി.എഫില്‍ നിന്ന്​ പുറത്താക്കിയ സംഭവത്തില്‍ പ്രതികരണവുമായി കേരള കോണ്‍ഗ്രസ്​ ജോസഫ്​ വിഭാഗം നേതാവ്​ സജി മഞ്ഞക്കടമ്ബന്‍. യു.ഡി.എഫ്​ വളരെ ശക്തമായ തീരുമാനമാണെടുത്തതെന്നും നീതി പുലര്‍ത്തിയെന്നും സജി മഞ്ഞക്കടമ്ബന്‍ പറഞ്ഞു. യു.ഡി.എഫിന്‍െറ തീരുമാനത്തില്‍ സന്തോഷമുണ്ട്​. യു.ഡി.എഫ്​ ചങ്കുറപ്പ്​ കാണിച്ചു. മുന്നണിയുടെ വിശ്വാസ്യത വര്‍ധിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നും അദ്ദേഹം പറഞ്ഞു.