ന്യൂഡല്‍ഹി: നിലവില്‍ സര്‍വീസ് നടത്തുന്ന 230 സ്‌പെഷ്യല്‍ ട്രെയിനുകളിലേയ്ക്കുള്ള തല്‍ക്കാല്‍ റിസര്‍വേഷന്‍ റെയില്‍വെ ആരംഭിച്ചു.ജൂണ്‍ മുപ്പതുമുതലുള്ള യാത്രകള്‍ക്കാണ് റിസര്‍വേഷന്‍ ആരംഭിച്ചത്. 30 പ്രത്യേക രാജധാനി ട്രെയിനുകള്‍ക്കും 200 പ്രത്യേക മെയില്‍, എക്സ്പ്രസ് ട്രെയിനുകള്‍ക്കും ഇത് ബാധകമായിരിക്കും. യാത്രയ്ക്ക് ഒരുദിവസംമുമ്ബാണ് ടിക്കറ്റ്ബുക്ക് ചെയ്യാനാകുക.

എ.സി കോച്ചിലേയ്ക്ക് രാവിലെ 10നും സ്ലീപ്പര്‍ ക്ലാസിലേയ്ക്ക് 11മണിക്കുമാണ് ബുക്കിംഗ് ആരംഭിക്കുക.ഐ.ആര്‍.സി.ടി.സി വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ് എന്നിവവഴി ടിക്കറ്റ് ബുക്ക്‌ചെയ്യാം.