വിർജീനിയയിലെ റിച്ച്മണ്ടിൽ ഹ്യൂഗനോട്ട്  ഹൈസ്കൂൾ ബിരുദദാന ചടങ്ങിന്റെ സമാപനത്തിനിടെ ഡൗണ്ടൗൺ തിയേറ്ററിന് പുറത്ത് നടന്ന വെടിവയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. വിർജീനിയ കോമൺ‌വെൽത്ത് യൂണിവേഴ്‌സിറ്റിക്ക് സമീപം ചൊവ്വാഴ്ചയാണ് വെടിവെപ്പ് നടന്നത്. അക്രമത്തിൽ പങ്കെടുത്തവരിൽ ഒരാളെ അറസ്റ്റ് ചെയ്തതായി റിച്ച്‌മണ്ട് പോലീസ് മേധാവി റിക്ക് എഡ്വേർഡ്‌സ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 

എന്നാൽ, കലാപത്തെതുടർന്നുണ്ടായ ഭയത്തിലും ഉത്‌കണ്ഠയിലും 12 ഓളം പേർ ആശുപത്രിയിൽ ചികിത്സായിലാണെന്നും അദ്ദേഹം അറിയിച്ചു. കസ്റ്റഡിയിലുള്ള 19 കാരനെതിരെ മനഃപൂർവമല്ലാത്ത കൊലപാതകത്തിനുള്ള വകുപ്പുകൾ ചുമത്തുമെന്നും വെടിവെപ്പിൽ ആകെ ഏഴ് പേർക്ക് പരിക്കേറ്റെന്നും പോലീസ് വ്യക്തമാക്കി.

അതെസമയം, കൊല്ലപ്പെട്ട രണ്ടുപേരും 18 ഉം 36 ഉം വയസ്സുള്ള പുരുഷന്മാരാണെന്ന് സിറ്റി ചീഫ് പറഞ്ഞു. എന്നാൽ അവരുടെ പേരുവിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല, പ്രതിക്ക് കൊല്ലപ്പെട്ടവരിൽ ഒരാളെയെങ്കിലും നേരിട്ട് അറിയാമായിരിക്കുമെന്ന് പോലീസ് പറയുന്നു. പിടിയിലായവരിൽ നിന്ന് ഒന്നിലധികം കൈത്തോക്കുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

ചൊവാഴ്ച്ച വൈകുന്നേരം 5:15 ഓടെയാണ് സംഭവസ്ഥലത്ത് നിന്ന് വെടിയൊച്ച കേട്ടതിനെ തുടർന്ന് വിവരം പൊലീസിന അറിയിക്കുകയാരിരുന്നുവെന്നും ഇതിലൂടെ നിരവധി പേരെ രക്ഷപെടുത്താൻ കഴിഞ്ഞെന്നും  തിയേറ്ററിനുള്ളിലുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥർ പറഞ്ഞു. കസ്റ്റഡിയിലുള്ളവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.

“ഇതിൽ ഉൾപ്പെട്ടവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ഞങ്ങളാൽ കഴിയുന്നതെല്ലാം ഞങ്ങൾ ചെയ്യും. ഇത്തരം ആക്രമണങ്ങൾ മറ്റെവിടെയും എവിടെയും സംഭവിക്കരുത്, ”റിച്ച്മണ്ട് മേയർ ലെവർ സ്റ്റോണി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

അതെസമയം, ഹ്യൂഗനോട്ട് ഹൈസ്‌കൂളിലെ ബിരുദദാന ചടങ്ങിന് ശേഷം തിയേറ്ററിന് എതിർവശത്തും കോളേജ് കാമ്പസിനോട് ചേർന്നുമുള്ള മൺറോ പാർക്കിലാണ് ഷൂട്ടിംഗ് നടന്നതെന്ന് റിച്ച്മണ്ട് പബ്ലിക് സ്‌കൂൾ അവരുടെ വെബ്‌സൈറ്റിലൂടെ അറിയിച്ചു. ബിരുദധാരികളും മറ്റുള്ളവരും തിയേറ്ററിൽ നിന്ന് പുറത്തുകടക്കുമ്പോഴായിരുന്നു സംഭവം. തുടർച്ചയായി 20 വെടിയൊച്ചകൾ കേട്ടു. സ്‌കൂൾ ബോർഡ് അംഗം ജോനാഥൻ യംഗ് റിച്ച്മണ്ട് ടിവി സ്റ്റേഷൻ ഡബ്ല്യുഡബ്ല്യുബിടിയോട് പറഞ്ഞു, 

” വെടിവെപ്പിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിൽ നൂറുകണക്കിന് ആളുകളെ കെട്ടിടത്തിനകത്തേക്ക് തിരികെ കയറാൻ ശ്രമിച്ചു., “ഇത് തിക്കും തിരക്കും ഉണ്ടാക്കി,” അദ്ദേഹം കൂട്ടിച്ചേർത്തു.