ബ്ര​സീ​ലി​യ: ബ്ര​സീ​ൽ പ്ര​സി​ഡ​ന്‍റ് ലൂ​യി​സ് ഇ​നാ​സി​യോ ലു​ല ഡ ​സി​ൽ​വ​യു​ടെ ചൈ​ന സ​ന്ദ​ർ​ശ​നം മാ​റ്റി​വ​ച്ചു. ആ​രോ​ഗ്യ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് സ​ന്ദ​ർ​ശ​നം മാ​റ്റി​യ​തെ​ന്ന് പ്ര​സി​ഡ​ന്‍റി​ന്‍റെ പ്ര​സ് സെ​ക്ര​ട്ട​റി ട്വ​റ്റ​റി​ലൂ​ടെ അ​റി​യി​ച്ചു. അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

ഇ​ന്നാ​ണ് അ​ദ്ദേ​ഹം ചൈ​ന​യി​ലേ​ക്ക് പു​റ​പ്പെ​ടാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. നൂ​റു​ക​ണ​ക്കി​ന് വ്യ​വ​സാ​യി​ക​ളും ഗ​വ​ർ​ണ​ർ​മാ​രും മ​ന്ത്രി​മാ​രും അ​ട​ങ്ങു​ന്ന ഒ​രു പ്ര​തി​നി​ധി സം​ഘ​വും അ​ദ്ദേ​ഹ​ത്തെ അ​നു​ഗ​മി​ക്കാ​ൻ നി​ശ്ച​യി​ച്ചി​രു​ന്നു. 2009 മു​ത​ലു​ള്ള പ്ര​ധാ​ന വ്യാ​പാ​ര പ​ങ്കാ​ളി​യാ​യ ചൈ​ന​യു​മാ​യു​ള്ള ബ്ര​സീ​ലി​ന്‍റെ ബ​ന്ധം പു​ന​രാ​രം​ഭി​ക്കു​ക എ​ന്ന​താ​യി​രു​ന്നു സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ പ്ര​ധാ​ന​ല​ക്ഷ്യം.