യുകെ സന്ദർശന വേളയിൽ ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ച് നടത്തിയ പരാമർശത്തിന് രാഹുൽ ഗാന്ധി മാപ്പ് പറയേണ്ടതില്ലെന്ന് പാർലമെന്റംഗവും എഴുത്തുകാരനുമായ ശശി തരൂർ. ഡൽഹിയിൽ ഇന്ത്യാ ടുഡേ കോൺക്ലേവിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

യുകെയിൽ ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ച് നടത്തിയ പരാമർശത്തിന് രാഹുൽ ഗാന്ധി മാപ്പ് പറയണമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു തരൂർ. “രാഹുൽ മാപ്പ് പറയേണ്ട ആവശ്യമില്ല, രാഷ്ട്രീയം പറഞ്ഞതിന് ആരെങ്കിലും മാപ്പ് പറയേണ്ടതുണ്ടെങ്കിൽ അത് മോദിയാണ്, വിദേശത്ത് ഇത്തരത്തിൽ ആദ്യം സംസാരിച്ചത് മോദിയാണെ”ന്നും തരൂർ പറഞ്ഞു. യുകെയിലെ ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുന്നത് ഒഴിവാക്കാൻ രാഹുൽ ഗാന്ധിക്ക് കഴിയുമായിരുന്നില്ലേ? എന്ന ചോദ്യത്തിന്, “ഞാനല്ല സംസാരിച്ചത്” എന്നായിരുന്നു ശശി തരൂരിന്റെ മറുപടി.