ബംഗ്ലൂരു : കേന്ദ്രമന്ത്രി നിരഞ്ജൻ ജ്യോതിയുടെ വാഹനം അപകടത്തിൽ പെട്ടു. കർണാടകയിലെ വിജയപുരയ്ക്ക് സമീപത്ത് വച്ചാണ് അപകടമുണ്ടായത്. അമിത വേഗതയിൽ എത്തിയ ട്രക്ക് മന്ത്രിയുടെ കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മന്ത്രി അത്ഭുതകരമായി രക്ഷപ്പെട്ടു. മന്ത്രി സഞ്ചരിച്ച കാറിന്റെ ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ട്. ട്രക്ക് ഡ്രൈവർ മദ്യപിച്ചിരുന്നതായാണ് പരിശോധനയിൽ വ്യക്തമായത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.