ലണ്ടന്‍: ബ്രിട്ടന്റെ തലസ്ഥാനം എല്ലാക്കാലത്തും താമസിക്കാന്‍ ചെലവേറിയ നഗരമാണ്. അടുത്ത കാലത്ത് പുറത്തുവരുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ലണ്ടനിലെ മാസവാടക മൂന്ന് ലക്ഷം രൂപയായി ഉയര്‍ന്നിരിക്കുന്നതായും ഇനിയും ഇത് കൂടുമെന്നുമാണ് വിവരങ്ങള്‍.

വാടക മുകളിലേക്ക് ഉയരുന്നതിനെ തുടര്‍ന്ന് ഇന്ത്യാക്കാര്‍ ഉള്‍പ്പെടെ ഇവിടെ വാടകയ്ക്ക് താമസിക്കുന്നവര്‍ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുകയാണ്. വൈദ്യൂതി ചെലവ് ഉയരുന്നതും വാടക ഉയരുന്നതും സാധനങ്ങളുടെ വില കയറുന്നതുമെല്ലാം നഗരത്തിലെ സാധാരണക്കരുടെ ജീവിതതാളം തെറ്റിക്കുന്നുണ്ട്.

ടെലിഗ്രാഫ് പുറത്തുവിടുന്ന റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ സാമ്പത്തീക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ ലണ്ടനിലെ ശരാശരി വാടക ഇന്ത്യന്‍ രൂപയില്‍ 2,50,000 ത്തോളമായി. ലണ്ടനില്‍ ഉള്‍നാടന്‍ പ്രേദശത്ത് പോലും വാടക 3,00000 ത്തിലേക്ക് ഉയര്‍ന്നു. വാടക ഇങ്ങിനെ ഉയരുന്ന സാഹചര്യത്തില്‍ അധികവരുമാനത്തിനായി പലരും വാടക ഷെയര്‍ ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്.

ഒരു ലണ്ടന്‍ ബാങ്കര്‍ ഡാല്‍സ്റ്റണിലെ തന്റെ വീട്ടിലെ ഉപയോഗിക്കാത്ത രണ്ടു പാര്‍ക്കിംഗ് സ്‌പേസുകള്‍ ആറുവര്‍ഷമായി വാടകയ്ക്ക് കൊടുത്തിരിക്കുകയാണെന്നും ഇതിലൂടെ ഏഴുലക്ഷം രൂപ ഇയാള്‍ ഉണ്ടാക്കിയതായി മെട്രോ ന്യൂസ് ദിവസങ്ങള്‍ക്ക് മുമ്പാണ് റിപ്പോര്‍ട്ട് യെ്തത്.