തിരുവനന്തപുരം : സംസ്ഥാനത്തു അരി, പച്ചക്കറി, പലചരക്ക് സാധനങ്ങൾക്ക് തീവിലക്ക് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥതയെന്ന് യു.ഡി.എഫ് ധവളപത്രം. ഒരു സാധാരണകുടുംബം അടുക്കളയിലേക്ക് പ്രതിമാസം 2000 രൂപക്ക് വാങ്ങിയിരുന്ന സാധനങ്ങൾക്ക് ഇന്ന് 3500 മുതൽ 4000 രൂപ വരെ വേണം. അതായതു 1500 മുതൽ 2000 രൂപയുടെ അധികചെലവ് വരുന്നു.

വിലക്കയറ്റത്തെക്കുറിച്ച് ചോദിച്ചാൽ സർക്കാരിന്റെ സ്ഥിരം പല്ലവി 2016 നുശേഷം 13 അവശ്യവസ്തുക്കളുടെ വില സപ്ലൈക്കോയിൽ വർധിച്ചിട്ടില്ല എന്നാണ്. സപ്ലൈക്കോയിൽ ആവശ്യത്തിനു സാധനം ലഭ്യമല്ല. ഭൂരിഭാഗം ജനങ്ങളും പൊതുവിപണിയെയാണ് ആശ്രയിക്കുന്നത്. സർക്കാരിന്റെ നിഷേധാത്മക നിലപാട് കാരണം പൊ തുവിപണിയിൽ വില കുതിച്ചുയരുകയാണ്.

വിലക്കയറ്റം വീടുകളെ മാത്രമല്ല, ചെറുകിട ഹോട്ടലുകളെയും കടുത്ത പ്രതിസന്ധിയിലാക്കി. സാധാരണക്കാരുടെ നടുവൊടിക്കുന്നതാണ് ഈ വിലക്കയറ്റം. വിപണി ഇടപെടലിലൂടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് സർക്കാർ ഒന്നും ചെയ്യുന്നില്ല . വിലക്കയറ്റം പിടിച്ചു നിർത്താൻ സർക്കാരിന്റെ ഭാഗത്തു നിന്നും യാതൊ രു നടപടിയും ഇല്ലാത്തതു മുതലെടുത്തു കൊണ്ടാ ണ് ഇടനിലക്കാരുടെ പിന്തു ണയോടെ മൊത്ത വിതരണക്കാർ തോ ന്നും പടി വില ഉയർത്തുന്ന ത്. മട്ട അരികിലോ ക്ക് 60 രൂപ, ബ്രാ ൻഡഡ് മട്ട അരികിലോ ക്ക് 67 രൂപ, ജയ അരികിലോ ക്ക് 62 രൂപ എന്നി ങ്ങനെ വിപണിയിൽ ഉയർന്നിരുന്നു.

അരിവില കുറക്കാൻ ഭക്ഷ്യമന്ത്രി ആന്ധ്രയിൽ പോ യിഅവിടുത്തെ ഭക്ഷ്യമന്ത്രിയുമായി ചർച്ച ചെ യ്തതിനുശേ ഷം ആന്ധ്ര യിൽനിന്നും അരിവരുമെന്നു പറഞ്ഞിരുന്നു. അരിവരുമെന്ന് പറഞ്ഞിട്ട് മാസങ്ങളായി കരാർ ഒപ്പി ട്ടിട്ടിട്ടുണ്ടോ എന്ന കാര്യത്തി ൽപോലും വ്യക്തതയില്ല. ആന്ധ്ര യിൽ നിന്നും അഞ്ചുമാസം കഴിഞ്ഞേ അരിവരുകയുള്ളുവെന്നാ ണ് ഇപ്പോൾ അറിയുന്നത്. അതോടെ അഞ്ചുമാസവും വിലക്ക യറ്റം നിലനിൽക്കുമെന്ന് ഉറപ്പാ യിരിക്കുകയാണ്.

എല്ലാ വർഷവും, മില്ലുടമകൾ ഏകദേശം ഒരു മാസത്തോ ളം സംഭരണം വൈ കിപ്പി ക്കുകയും സെ പ്റ്റംബർ അവസാനത്തോടെ മാത്രമേ സംഭരണം ആരംഭിക്കുകയും ചെ യ്യാറുള്ളൂ. എന്നാ ൽ, ആദ്യമായാണ് ഒക്ടോബർ അവസാന വാരം മില്ലു ടമകളുമായി കരാറിൽ ഏർപ്പെ ടുന്നത്. സാധാരണ ഒരു വർഷത്തി ന് പകരം മൂന്ന്മാ സത്തേ ക്ക് ഒരു ഉപാധിയുള്ള കരാറിൽഒപ്പി ട്ടു. സംസ്ഥാന സർക്കാർ മുൻപാകെ മില്ലു ടമകൾ മുന്നോ ട്ട്‌വെ ച്ച നാല് ആവശ്യങ്ങൾ പരിഗണിക്കാൻ വൈ കിയതാണ് കരാർ വൈ കാൻ കാരണം.

നെല്ല് സംഭരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിച്ച കമ്മി റ്റി ശുപാർശ ചെ യ്തിട്ടും നടപടിയുണ്ടാ യില്ലെന്നാ ണ് മില്ലു ടമകൾ പറഞ്ഞത്. മില്ലു ടമകളുമായി ചർച്ചക്ക് തയാറാകാതെ നീട്ടികൊണ്ടുപോ വുകയാണ് സർക്കാർ ചെ യ്തത്. ഇത് കർഷകരെ ബാധിച്ചു.

പാല ക്കാട് ചിറ്റൂരിലും കുഴൽമന്ദത്തിനടുത്തും നെല്ലു ണക്കാൻ ഫാനുപയോ ഗിച്ചപ്പോൾ ഷോക്കേ റ്റ് രണ്ട് കർഷകർ മരിച്ചു. കുട്ടനാട്ടിലും പാല ക്കാടും കൊ യ്തെ ടുത്ത നെല്ല് വ്യാപകമായി പാടത്ത് കിടന്നു നശിച്ചു. സപ്ലൈക്കോ വഴിവില നിയന്ത്രിക്കുമെന്ന സർക്കാരിന്റെ അവകാശവാദം വെ റും പൊള്ള യാണ്. സംസ്ഥാനത്ത് 92.88 ലക്ഷം കാർഡുടമകളാണുള്ളത്.

ഇതിന്റെ 10 ശതമാനത്തോ ളം കാർഡുടമകൾക്കുള്ള സാധനങ്ങളേ സപ്ലൈക്കോ വഴിവിതരണം ചെ യ്യുന്നു ള്ളു. വെ റും പത്ത് ഇനം പലവ്യഞ്ജനങ്ങളാണ് സബ്സിഡി നിരക്കിൽ നൽകുന്നത്. അതും നാമമാത്ര അളവിൽ. ഇതിലൂടെ പൊ തുവിപണിയിലെ വില എങ്ങനെ നിയന്ത്രിക്കപ്പെ ടുമെന്ന താണ് വ്യക്തമാകാത്തത്. റേ ഷൻ കട വഴി പലവ്യഞ്ജനങ്ങൾ സബ്സിഡി നിരക്കിൽ വിതരണം ചെ യ്യാനും തയാറാകുന്നില്ല .