കൊ​ച്ചി: ട്രാ​വ​ല്‍ ഏ​ജ​ന്‍​സി​യി​ലു​ണ്ടാ​യ ത​ര്‍​ക്ക​ത്തി​നി​ടെ യു​വ​തി​ക്ക് കു​ത്തേ​റ്റു.​എ​റ​ണാ​കു​ളം ര​വി​പു​ര​ത്തെ ട്രാ​വ​ല്‍​സി​ല്‍ ജോ​ലി ചെ​യ്യു​ന്ന സൂ​ര്യ​യ്ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

സം​ഭ​വ​ത്തി​ല്‍ ജോളിജ​യിം​സ് എ​ന്ന​യാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇയാൾ ജോ​ലി​യാവശ്യത്തിനായി യു​വ​തി ജോ​ലി ചെ​യ്യു​ന്ന ട്രാ​വ​ല്‍​സി​ല്‍ ഒ​രു ല​ക്ഷം രൂ​പ ന​ല്‍​കി​യി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സൂ​ര്യ​യു​മാ​യി ത​ര്‍​ക്ക​മു​ണ്ടാ​വു​ക​യും ഇ​തി​നി​ടെ യു​വ​തി​യെ കു​ത്തി​പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

ക​ഴു​ത്തി​ല്‍ കു​ത്തേ​റ്റ​യു​ട​നെ യു​വ​തി ഇ​റ​ങ്ങി​യോ​ടി. പോ​ലീ​സ് വാ​ഹ​ന​ത്തി​ന് മു​മ്പി​ലെ​ത്തി​യ യു​വ​തി​യെ പോ​ലീ​സു​കാ​രാ​ണ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്.