വാ​ഷി​ങ്ട​ൺ: ഫി​ലാ​ഡെ​ൽ​ഫി​യ​യി​ലെ ഗ്യാ​സ് സ്റ്റേ​ഷ​നി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ ജീ​വ​ന​ക്കാ​ര​ൻ ആ​യു​ധ​ധാ​രി​ക​ളാ​യ ക​വ​ർ​ച്ച​ക്കാ​രു​ടെ വെ​ടി​യേ​റ്റ് ​​കൊ​ല്ല​പ്പെ​ട്ടു. മു​ഖാ​വ​ര​ണം ധ​രി​ച്ച മൂ​ന്നു​പേ​രാ​ണ് പ​ട്രോ സി​ബോ​റം (66) എ​ന്ന ഇ​ന്ത്യ​ൻ വം​ശ​ജ​നെ വെ​ടി​വെ​ച്ചു​കൊ​ന്ന​ത്.

ഗ്യാ​സ് സ്റ്റേ​ഷ​നി​ലെ മി​നി മാ​ർ​ട്ടി​ൽ നി​ന്ന് ക​വ​ർ​ച്ച ന​ട​ത്താ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് പ​ട്രോ​ക്ക് വെ​ടി​യേ​റ്റ​ത്. ത​ൽ​ക്ഷ​ണം മ​രി​ച്ചു.