നഗ്ന സ്തനങ്ങളുടെ ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുന്നത് സംബന്ധിച്ച വിവാദങ്ങളില്‍ നിര്‍ണ്ണായക തീരുമാനമെടുത്ത് ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും. സ്ത്രീയായി ജനിച്ചവര്‍ക്കും സ്തന നഗ്നത പോസ്റ്റ് ചെയ്ത് പ്രതിഷേധിക്കുന്ന ആക്ടിവിസ്റ്റുകള്‍ക്കും ഒഴികെ ആര്‍ക്കും നഗ്നമാറിടത്തിന്റെ ചിത്രം പോസ്റ്റ് ചെയ്യാനുള്ള അനുമതി മെറ്റാ നല്‍കി. ട്രാൻസ്‌ജെൻഡർ, നോൺ-ബൈനറി ഉപയോക്താക്കൾക്ക് ഇത് ചെയ്യാം.

ട്രാൻസ്‌ജെൻഡറോ അല്ലാത്തവരോ എന്ന് തിരിച്ചറിയുന്ന ഏതൊരാൾക്കും ടോപ്‌ലെസ് ചിത്രങ്ങൾ പോസ്റ്റ് ചെയ്യാം. പ്രതിഷേധം, പ്രസവം, മുലയൂട്ടൽ തുടങ്ങിയ സന്ദർഭങ്ങളെ അടിസ്ഥാനമാക്കിയുള്ള മാറിട പ്രദര്‍ശനങ്ങള്‍ക്ക് വിലക്ക് തുടരും. കണ്ടെന്റ് മോഡറേഷനും സെൻസർഷിപ്പ് നയങ്ങൾക്കും മെറ്റായുടെ മേല്‍സമിതിയായി കണക്കാക്കുന്ന കമ്പനിയിലെ മേൽനോട്ട ബോർഡാണ് പുതിയ തീരുമാനത്തിന് അനുമതി നൽകിയത്.

ട്രാൻസ്‌ജെൻഡറും നോൺ-ബൈനറിയുമായ അമേരിക്കൻ ദമ്പതികൾ നടത്തുന്ന അക്കൗണ്ടിൽ നിന്നുള്ള നഗ്നസ്തനങ്ങളുടെ രണ്ട് പോസ്റ്റുകൾ ഫെയ്സ്ബുക് നീക്കം ചെയ്തതാണ് സംഭവത്തില്‍ വഴിത്തിരിവായത്. ഭിന്നലിംഗക്കാരുടെ ആരോഗ്യ പരിപാലനവും ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് പണം സ്വരൂപിക്കുന്നതുമായ അടിക്കുറിപ്പുകള്‍ വരുന്നതുമായിരുന്നു പോസ്റ്റ്. സ്തനങ്ങൾ മറച്ചു ദമ്പതികൾ ടോപ്‌ലെസ് ഫോട്ടോ പോസ്റ്റ് ചെയ്തു. പോസ്റ്റുകൾ മറ്റു ഉപയോക്താക്കൾ ഫ്ലാഗുചെയ്‌തു, തുടർന്ന് എഐ സിസ്റ്റം അവലോകനം ചെയ്‌ത് നീക്കംചെയ്‌തു.

തീരുമാനത്തിനെതിരെ ദമ്പതികൾ അപ്പീൽ നൽകി. മെറ്റയ്ക്ക് ഒടുവിൽ ദമ്പതികളുടെ പോസ്റ്റുകൾ പുനഃസ്ഥാപിക്കേണ്ടി വന്നു. ഇത്തരം സാഹചര്യങ്ങളിൽ നഗ്ന സ്തനങ്ങളുടെ ഫോട്ടോകൾ നീക്കം ചെയ്യാന്‍ ക​ഴിയില്ലെന്ന് ബോർഡ് നിരീക്ഷിക്കുകയായിരുന്നു. ഇതോടെയാണ് ചട്ടങ്ങളില്‍ മാറ്റം വരുത്തിയത്. സ്തനം പ്രദര്‍ശിപ്പിക്കുന്നതിന് സ്ത്രീകളെ വിലക്കുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് ഓവര്‍സൈറ്റ് വിലയിരുത്തുകയായിരുന്നു.

2013-ൽ ‘ഫ്രീ ദി നിപ്പിൾ’ എന്ന ഡോക്യുമെന്ററി ഫേസ്ബുക്കിന്റെ ഈ വിവേചനത്തിന് എതിരേയുള്ളതായിരുന്നു. ലി നാ എസ്കോ സംവിധാനം ചെയ്ത ഡോക്യുമെന്ററി മാറിട പ്രദര്‍ശനത്തെ എതിര്‍ക്കുന്നതിനെ പരിഹസിച്ചു. പക്ഷേ ഇതിലെ ക്ലിപ്പുകളും ഫെയ്സ്ബുക് നീക്കം ചെയ്തിരുന്നു. എന്നാൽ പിന്തുണച്ച് മിലി സൈറസ്, റുമർ വില്ലിസ്, കാരാ ഡെലിവിംഗ്നെ, നിക്കോ ടോർട്ടോറെല്ല എന്നിവരെ പോലെയുള്ളവര്‍ രംഗത്ത് വരികയായിരുന്നു.