വന്യമ്യഗങ്ങളെ നാഷണല്‍ പാര്‍ക്കുകള്‍ക്ക് പുറത്ത് സംരക്ഷിക്കാന്‍ നിയമമുളള ഏകരാജ്യം ഇന്ത്യയാണെന്ന് പരിസ്ഥിതി ശാസ്ത്രജഞന്‍ മാധവ് ഗാഡ്ഗില്‍. ഭരണഘടനാ വിരുദ്ധവും, ബുദ്ധിയില്ലാത്തതും, യുക്തിയില്ലാത്തതുമായ ഒന്നായെ ഇതിനെ കാണാന്‍ സാധിക്കൂ. ഇതില്‍ അഭിമാനിക്കത്തക്കതായി ഒന്നുമില്ലെന്നും ഗാഡ്ഗില്‍ പറഞ്ഞു.

വയനാട്ടിലെ കാടുകളില്‍ നിന്ന് കടുവകളെ മാറ്റുമെന്നും, ആനകളെ അവയുടെ വംശവര്‍ധന തടയാന്‍ വന്ധ്യംകരണം ഉള്‍പ്പെടെയുളള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുമെന്നും വനം മന്ത്രി എ.കെ ശശീന്ദ്രന്‍ പ്രഖ്യാപിച്ചിരുന്നു. മന്ത്രിയുടെ അഭിപ്രായത്തോട് യോജിച്ച ഗാഡ്ഗില്‍ ദേശീയോദ്യാനങ്ങള്‍ക്ക് പുറത്ത് ലൈസന്‍സ് പ്രകാരമുളള വേട്ടയ്ക്ക് അനുമതി നല്‍കണമെന്നും കൂട്ടിച്ചേര്‍ത്തു.

ആഫ്രിക്കയിലും, അമേരിക്കയിലും, ബ്രിട്ടനിലും ആളുകള്‍ വേട്ടയാടുന്നുണ്ട്. സ്‌കാന്‍ഡനേവിയല്‍ രാജ്യങ്ങള്‍ പോലും യുക്തിസഹമായ വേട്ട അനുവദിക്കുന്നുണ്ട്. നാടിന് ഭീഷണിയാകുന്ന വന്യമ്യഗങ്ങളുടെ എണ്ണം കുറയ്ക്കുവാനായ് പ്രദേശവാസികളുമായി വനം-പരിസ്ഥിതി മന്ത്രാലയം ചര്‍ച്ച നടത്തണമെന്നും,ലൈസന്‍സ് അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 1972 ലെ വന്യജീവി നിയമം അസാധുവാക്കണമെന്നും പുതിയ നിയമം കൊണ്ടുവരണമെന്നും ഗാഡ്ഗില്‍ കൂട്ടിച്ചേര്‍ത്തു.

ഒരു വ്യക്തി ഭീഷണിയാണെന്ന് കണ്ടുകഴിഞ്ഞാല്‍ അയാള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം നടപടി സ്വീകരിക്കാറുണ്ട്. പിന്നെന്തുകൊണ്ട് , ജീവന് ഭീഷണിയാകുന്ന വന്യമ്യഗങ്ങളെ കൊന്നുകൂടാ? പ്രാദേശിക ജൈവവൈവിധ്യം സംരക്ഷിക്കാന്‍ 2022 ലെ ജൈവ വൈവിധ്യനിയമം തദ്ദേശീയര്‍ക്ക് പ്രാമുഖ്യം നല്‍കി ഇന്ത്യയില്‍ നടപ്പാക്കണം. വന്യജീവികളുടെ എണ്ണം കുറയ്ക്കുന്നതിന് എതിരായി നില്‍ക്കുവര്‍ ജനവിരുദ്ധരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.