മഹേഷിന്റെ പ്രതികാരം എന്ന സിനിമയില്‍ അമ്മച്ചിയായി പ്രധാന വേഷമിട്ട നടി ലീന പത്താം ക്ലാസ് പരീക്ഷ പാസായി. ചേർത്തല തൈക്കാട്ടുശേരി ഒന്നാം വാര്‍ഡ് ഉളവയ്പ് കോയിപ്പറമ്ബില്‍ ലീന ആന്റണിയാണ് 73-ാം വയസ്സില്‍ തുല്യതാ പരീക്ഷയില്‍ പത്താം ക്ലാസ് പാസായത്.

സെപ്റ്റംബറിലാണു പരീക്ഷയെഴുതിയത്. നവംബര്‍ അവസാനം പരീക്ഷാഫലം പ്രസിദ്ധീകരിച്ചെങ്കിലും കെമിസ്ട്രിക്കും കണക്കിനും പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് സേ പരീക്ഷയെഴുതിയാണ് ഈ വിഷയങ്ങള്‍ വിജയിച്ചത്. ഇനി പ്ലസ് വണ്‍ തുല്യതാ പരീക്ഷയ്ക്ക് ചേരാനാകും. ഇനി പ്ലസ് വണ്‍ പഠനമാണ് ലീനാമ്മയുടെ ലക്ഷ്യം.