ന്യൂയോർക്: അടുത്തിടെ കണ്ടെത്തിയ വാൽനക്ഷത്രം ഭൂമിക്കരികിലേക്ക് എത്തുന്നു. 50,000 വർഷത്തിനിടെ ആദ്യമായാണ് ഭൂമിക്കരികിലേക്ക് സി/2022 ഇ 3 (ഇസഡ്.ടി.എഫ്) എന്ന വാൽനക്ഷത്രം എത്തുന്നത്.

ഫെബ്രുവരി ഒന്നോടെ ഭൂമിക്കരികിലേക്ക് എത്തുന്ന ഈ വാൽനക്ഷത്രത്തെ നഗ്നനേത്രങ്ങളാൽ ദർശിക്കാനാകുമെന്നാണ് ജ്യോതിശാസ്ത്രജ്ഞർ പറയുന്നു. മാർച്ച് 12ഓടെ സൂര്യന് സമീപത്തുകൂടെ നീങ്ങുന്ന ഈ വാൽനക്ഷത്രം ഫെബ്രുവരി ഒന്നിനാണ് ഭൂമിക്കരികിലേക്ക് എത്തുന്നത്. രാത്രിയിൽ നഗ്നനേത്രങ്ങൾ ഉപയോഗിച്ച് കാണാൻ സാധിക്കുമെന്ന് പാരിസ് വാന നിരീക്ഷണകേന്ദ്രത്തിലെ വിദഗ്ധൻ നിക്കോളാസ് ബിവെർ പറഞ്ഞു. 2022ലാണ് ഈ വാൽനക്ഷത്രത്തെ കണ്ടെത്തിയത്. 2020 മാർച്ചിലാണ് അവസാനമായി ഭൂമിയിൽനിന്ന് നഗ്നനേത്രങ്ങളുപയോഗിച്ച് വാൽനക്ഷത്രത്തെ ദർശിക്കാനായത്.