ലോസ് ഏഞ്ചൽസ്: അഞ്ച് കുട്ടികൾ ഉൾപ്പെടെ ഏഴ് പേരെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു.  അമേരിക്കയിലെ ലോസ് ഏഞ്ചൽസിലാണ് സംഭവം. ഭാര്യ വിവാഹമോചനത്തിന് നോട്ടീസ് അയച്ചതിന് പിന്നാലെയാണ് യുവാവ് ക്രൂര കൃത്യത്തിന് മുതിർന്നതെന്നാണ് റിപ്പോർട്ടുകൾ.  42കാരനായ മൈക്കൽ ഹെയ്റ്റ് എന്നയാളാണ് പ്രതി എന്ന് പൊലീസ് വ്യക്തമാക്കി. 

എട്ട് മൃതദേഹങ്ങൾ പൊലീസ് കണ്ടെത്തി. സുഹൃത്തുക്കളും ബന്ധുക്കളും വിവരമറിയിച്ചതിനെ തുടർന്നാണ് പൊലീസ് എത്തിയത്. ഭാര്യ, ഭാര്യാമാതാവ്, നാല് മുതൽ 17 വയസ്സ് വരെ പ്രായമുള്ള മൂന്ന് പെൺകുട്ടികൾ, രണ്ട് ആൺകുട്ടികൾ എന്നിവരെയാണ് ഇയാൾ വെടിവെച്ച് വീഴ്ത്തിയത്. ശേഷം സ്വയം നിറയൊഴിക്കുകയായിരുന്നു.