ന്യൂഡൽഹി:  ഹൈക്കോടതികളിലെ ഉൾപ്പെടയുള്ള  ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി കൊളീജിയത്തിന്‍റെ 44 ശുപാർശകളിൽ നാളെ തീരുമാനമുണ്ടാകുമെന്ന് കേന്ദ്രം. സുപ്രീം കോടതിയിലാണ് കേന്ദ്രസർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. കൊളിജീയം നൽകിയ 104 ശുപാർശകളിൽ ഇതുവരെ തീരുമാനം ആയിരുന്നില്ല. ഇതിൽ 44 എണ്ണത്തിന് നാളെ തീരുമാനമാവുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. ബാക്കിയുള്ള ശുപാർശകളിലും ഉടനടി തീരുമാനമെടുക്കണമെന്ന് കോടത് നിർദേശിച്ചിട്ടുണ്ട്.

കൊളീജിയം ശുപാർശകളിൽ കേന്ദ്രസർക്കാർ തീരുമാനം വൈകിപ്പിക്കുന്നതിനെതിരായ ഹർജികൾ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. കൊളീജിയം ശുപാർശകൾ വൈകുന്നതിൽ ആവർത്തിച്ച് സുപ്രീം കോടതി അതൃപ്തി അറിയിക്കുന്നുണ്ട്. ഇത് കേന്ദ്രവും സുപ്രീം കോടതി ജഡ്ജിമാരും തമ്മിൽ പരോക്ഷ വാക്പോരിനു വരം കാരണമായിരുന്നു.