ജി​ദ്ദ: ജോ​ർ​ഡ​ൻ കി​രീ​ടാ​വ​കാ​ശി അ​മീ​ർ അ​ൽ​ഹു​സൈ​ൻ ബി​ൻ അ​ബ്​​ദു​ല്ല ര​ണ്ടാ​മ​നും സൗ​ദി യു​വ​തി റ​ജ്​​വ ഖാ​ലി​ദ്​ അ​ൽ​സൈ​ഫും ജൂ​ൺ ഒ​ന്നി​ന് വി​വാ​ഹി​ത​രാ​വും. ജോ​ർ​ഡ​നി​യ​ൻ റോ​യ​ൽ കോ​ർ​ട്ടാ​ണ്​ ഇ​ക്കാ​ര്യം ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ച​തെ​ന്ന്​ വാ​ർ​ത്ത ഏ​ജ​ൻ​സി ‘പെ​ട്ര’ വ്യ​ക്ത​മാ​ക്കി. 1994 ഏ​പ്രി​ൽ 28ന് ​റി​യാ​ദി​ലാ​ണ്​ റ​ജ്​​വ ഖാ​ലി​ദി​ന്റെ ജ​ന​നം. ബി​സി​ന​സ്​​ പ്ര​മു​ഖ​നാ​യ ഖാ​ലി​ദ്​ ബി​ൻ മു​സാ​ഇ​ദി​​ന്റെ​യും ഇ​സ്സ ബി​ൻ​ത്​ നാ​ഇ​ഫി​ന്റെ​യും മ​ക​ളാ​ണ്.

ഹൈ​സ്കൂ​ൾ വി​ദ്യാ​ഭ്യാ​സം സൗ​ദി​യി​ൽ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം അ​മേ​രി​ക്ക​യി​ലേ​ക്ക്​ പോ​യി. പി​ന്നീ​ട്​ ന്യൂ​യോ​ർ​ക്കി​ലെ സി​റാ​ക്കൂ​സ് യൂ​നി​വേ​ഴ്സി​റ്റി​യി​ലെ ആ​ർ​ക്കി​ടെ​ക്ച​ർ കോ​ള​ജി​ലാ​യി​രു​ന്നു​ പ​ഠ​നം. ക​ഴി​ഞ്ഞ വ​ർ​ഷം ആ​ഗ​സ്​​റ്റി​ലാ​ണ്​ വി​വാ​ഹം ഉ​റ​പ്പി​ച്ച​ത്​.