കൊച്ചി: കൊച്ചിയില്‍ കേബിള്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികരായ ദമ്പതികള്‍ക്ക് പരിക്ക്. എറണാകുളം സൗത്ത് സ്വദേശി സാബുവിനും ഭാര്യ സിന്ധുവിനുമാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയോടെ എറണാകുളം ചന്ദ്രശേഖരന്‍ മേനോന്‍ റോഡിലായിരുന്നു അപകടം.

റോഡിന്റെ നടുഭാഗത്ത് താഴ്ന്ന് കിടന്ന കേബിളാണ് ബൈക്കോടിച്ചിരുന്ന സാബുവിന്റെ കഴുത്തില്‍ കുരുങ്ങിയത്. ഇതോടെ സാബു വണ്ടിയില്‍ നിന്ന് താഴേക്ക് വീണു. ഭാര്യ റോഡിന്റെ നടുവിലേക്കാണ് തലയിടിച്ച് വീണത്.