ബെംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ.ശിവകുമാര്‍ നടത്തുന്ന കോളേജില്‍ സിബിഐ റെയ്ഡ് നടത്തി. ബെംഗളൂരുവില്‍ സ്ഥിതി ചെയ്യുന്ന ഗ്ലോബല്‍ അക്കാദമി ഓഫ് ടെക്നോളജിയിലാണ് പരിശോധന. ഈ സ്ഥാപനത്തിന്റെ ചെയര്‍മാനാണ് ശിവകുമാര്‍.

കോളേജ് അധികൃതരെ കേന്ദ്ര അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തതായി വൃത്തങ്ങള്‍ അറിയിച്ചു. ശിവകുമാറിന്റെ മകള്‍ ഡികെഎസ് ഐശ്വര്യ കോളേജിന്റെ ട്രസ്റ്റി സെക്രട്ടറിയും ഭാര്യ കോളേജിന്റെ ട്രസ്റ്റില്‍ അംഗവുമാണ്.