ചണ്ഡിഗഢ്: മ​യ​ക്കു​മ​രു​ന്നു​മാ​യി ഇ​ന്ത്യ​ന്‍ അ​തി​ര്‍​ത്തി​ക​ട​ന്ന പാ​ക് ഡ്രോ​ണ്‍ സു​ര​ക്ഷാ സേ​ന​യു​ടെ വ​നി​ത സ്‌​ക്വാ​ഡ് വെ​ടി​വ​ച്ചി​ട്ടു. 3 കി​ലോ​യി​ല​ധി​കം ല​ഹ​രി​മ​രു​ന്നു​മാ​യി എ​ത്തി​യ ഡ്രോ​ണാ​ണ് ത​ക​ര്‍​ത്ത​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി 11ന് ​പ​ഞ്ചാ​ബി​ലെ അ​മൃ​ത്സ​ര്‍ ന​ഗ​ര​ത്തി​ല്‍​നി​ന്ന് 40 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള ച​ഹ​ര്‍​പൂ​ര്‍ ഗ്രാ​മ​ത്തി​ല്‍​വ​ച്ചാ​ണ് സു​ര​ക്ഷാ​സേ​ന ഡ്രോ​ണ്‍ വെ​ടി​വ​ച്ചി​ട്ട​ത്. 18 കി​ലോ ഭാ​ര​മു​ള്ള ഡ്രോ​ണ്‍ ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്ന നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പോ​ളി​ത്തീ​ന്‍ ബാ​ഗി​ല്‍ പൊ​തി​ഞ്ഞ നി​ല​യി​ലാ​ണ് ല​ഹ​രി​മ​രു​ന്ന് ക​ണ്ടെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ ന​വം​ബ​ര്‍ 25 നും ​ഇ​ന്ത്യ​ന്‍ അ​തി​ര്‍​ത്തി ക​ട​ന്ന പാ​ക് ഡ്രോ​ണ്‍ അ​മൃ​ത്സ​റി​ല്‍ വ​ച്ച് സു​ര​ക്ഷാ സേ​ന വെ​ടി​വ​ച്ചി​ട്ടി​രു​ന്നു.