കൊ​ല്ലം: ​ ക​ല്ല​ട​യാ​റി​ല്‍ കുളിക്കാനിറങ്ങിയ ര​ണ്ട് വി​ദ്യാ​ര്‍​ഥി​ക​ള്‍ മു​ങ്ങി​മ​രി​ച്ചു. ക​ണ്ട​ച്ചി​റ സ്വ​ദേ​ശി റോ​ഷി​ന്‍, ഏ​ഴാം​ചി​റ സ്വ​ദേ​ശി റൂ​ബ​ന്‍ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ര​ണ്ട് മ​ണി​ക്കൂ​റി​ലേ​റെ ന​ട​ത്തി​യ തി​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് മൃ​ത​ദേ​ഹങ്ങൾ ക​ണ്ടെ​ത്തി​യ​ത്.

ഇ​ന്നു രാ​വി​ലെ ഒ​മ്പ​തി​ന് കു​ള​ത്തൂ​പു​ഴ ഭാഗത്താണ് അപകടം. ട്യൂ​ഷ​ന്‍ ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന​തി​നി​ടെ സു​ഹൃ​ത്തു​ക്ക​ള്‍ ഒ​രു​മി​ച്ച് കു​ളി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ഴാ​ണ് അ​പ​ക​ടം ഉണ്ടായത്.

ഏ​ഴ് പേ​രാ​ണ് വെ​ള്ള​ത്തി​ല്‍ ഇ​റ​ങ്ങി​യ​ത്. ഇ​തി​നി​ടെ നാ​ലു പേ​ര്‍ ഒ​ഴു​ക്കി​ല്‍​പെ​ടു​ക​യാ​യി​രു​ന്നു. ര​ണ്ട് പേ​രെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ര്‍ ര​ക്ഷ​പെ​ടു​ത്തി.