അ​ഹ​മ്മ​ദാ​ബാ​ദ്: ലി​സ്റ്റ്-എ ക്രി​ക്ക​റ്റി​ല്‍ ഒ​രു ഓ​വ​റി​ല്‍​ഏ​ഴ് സി​ക്സ​റു​ക​ള്‍ പ​റ​ത്തു​ന്ന ലോ​ക​ത്തെ ആ​ദ്യ​ത്തെ ബാ​റ്റ്സ്മാ​നാ​യി റി​തു​രാ​ജ് ഗെ​യ്ക്‌വാ​ദ്. അ​ഹ​മ്മ​ദാ​ബാ​ദി​ല്‍ ന​ട​ന്ന വി​ജ​യ് ഹ​സാ​രെ ട്രോ​ഫി ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ലി​ല്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശി​നെ​തി​രെ​യാ​ണ് മ​ഹാ​രാ​ഷ്ട്ര ക്യാ​പ്റ്റ​നും ഓ​പ്പ​ണ​റു​മാ​യ ഗെ​യ്ക്‌വാ​ദ് ഒ​രോ​വ​റി​ല്‍ ഏ​ഴ് സി​ക്സ​റു​ക​ള്‍ നേ​ടിയത്.

യു​പി​യു​ടെ ഇ​ടം കൈ ​സ്പി​ന്ന​ര്‍ ശി​വ സിം​ഗ് എ​റി​ഞ്ഞ 49-ാം ഓ​വ​റി​ലാ​ണ് റി​തു​രാ​ജ് ഈ ​അ​പൂ​ര്‍​വ നേ​ട്ട​ത്തി​നു​ട​മ​യാ​യ​ത്. ശി​വ സിം​ഗ് എ​റി​ഞ്ഞ അ​ഞ്ചാ​മ​ത്തെ പ​ന്ത് നോ​ബോ​ള്‍ ആ​യി​രു​ന്നു. ആ ​പ​ന്തി​ലും ഫ്രീ​ഹി​റ്റി​ലു​മ​ട​ക്കം സി​ക്സ​റു​ക​ര്‍ പ​റ​ത്തി​യ റി​തു​രാ​ജ് മ​ത്സ​ര​ത്തി​ല്‍ ഇ​ര​ട്ട​ശ​ത​കം തി​ക​ച്ചു.

159 പ​ന്തി​ല്‍ 10 ഫോ​റും 16 സി​ക്സും സ​ഹി​തം 220 റ​ണ്‍​സാ​ണ് ഗെ​യ്ക്‌വാ​ദ് നേ​ടി​യ​ത്. മ​ത്സ​ര​ത്തി​ല്‍ മ​ഹാ​രാ​ഷ്ട്ര 50 ഓ​വ​റി​ല്‍ അ​ഞ്ച് വി​ക്ക​റ്റി​ന് 330 റ​ണ്‍​സ് നേ​ടി.

ടൂ​ര്‍​ണ​മെ​ന്‍റി​ലെ അ​വ​സാ​ന എ​ട്ട് ഇ​ന്നിം​ഗ്സു​ക​ളി​ല്‍ റി​തു​രാ​ജി​ന്‍റെ ആ​റാം ശ​ത​ക​മാ​ണി​ത്. ലി​സ്റ്റ്-എ ക​രി​യ​റി​ലെ 13 -ാം ശ​ത​കവുമാണി​ത്. റി​തു​രാ​ജ് ഇ​ന്ത്യ​ക്കാ​യി ഒ​രു ഏ​ക​ദി​ന​വും ഒന്പത് ടി-20 ​മ​ത്സ​ര​ങ്ങ​ളും ക​ളി​ച്ചി​ട്ടു​ണ്ട്.