വാഷിങ്ടൺ: ട്വിറ്ററിന്റെ ഒരു ബില്യൺ ഡോളറിന്റെ ചെലവുകൾ വെട്ടിച്ചുരുക്കാനൊരുങ്ങി ഇലോൺ മസ്ക്. അടിസ്ഥാന സൗകര്യ വികസനത്തിൽ ചെലവുകൾ വെട്ടിക്കുറക്കാനാണ് മസ്കിന്റെ പദ്ധതി. റോയിട്ടേഴ്സാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. യു.എസ് തെരഞ്ഞെടുപ്പിന് മുമ്പ് ചെലവുകൾ വെട്ടിക്കുറക്കുന്ന പദ്ധതിയുമായി മസ്ക് മുന്നോട്ട് പോകുമെന്നാണ് വാർത്തകൾ.

ക്ലൗഡ് സർവീസിൽ ഉൾപ്പടെ ചെലവുകൾ വെട്ടിക്കുറക്കാനാണ് ട്വിറ്ററിന്റെ പദ്ധതി. 1.5 മില്യൺ ഡോളർ മുതൽ മൂന്ന് മില്യൺ വരെ ഇത്തരത്തിൽ പ്രതിദിനം കുറക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ പ്രതിദിനം മൂന്ന് മില്യൺ ഡോളറിന്റെ നഷ്ടത്തിലാണ് ട്വിറ്റർ മുന്നോട്ട് പോകുന്നത്.

അതേസമയം, ചെലവ് ചുരുക്കലിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങൾ ട്വിറ്ററിന്റെ പ്രവർത്തനത്തെ ബാധിക്കുമോയെന്നും ആശങ്കയുണ്ട്. കൂടുതൽ ആളുകൾ കൂട്ടത്തോടെ ട്വിറ്ററിൽ എത്തിയാൽ സാ​ങ്കേതിക തടസം നേരിടുമോയെന്നാണ് ഉയരുന്ന പ്രധാന ആശങ്ക.