തെഹ്റാൻ: 1979ലെ വിപ്ലവാനന്തരം ഇറാന് സ്വാതന്ത്ര്യം കിട്ടിയതാണെന്ന കാര്യം യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഓർക്കുന്നത് നല്ലതായിരിക്കുമെന്ന് ഇറാൻ പ്രസിഡന്റ് ഇ​ബ്രാഹിം റഈസി. 34 വർഷം മുമ്പ് സ്വാതന്ത്ര്യം ലഭിച്ച രാജ്യമാണ് ഇറാനെന്ന് ടെലിവിഷൻ പ്രസംഗത്തിനിടെ ​റഈസി പറഞ്ഞു.

ഇറാനെ സ്വതന്ത്രമാക്കാൻ പോവുകയാണെന്ന ബൈഡന്റെ പ്രസ്താവനക്ക് മറുപടി നൽകുകയായിരുന്നു ഇറാൻ പ്രസിഡന്റ്.

ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് അറസ്റ്റ് ചെയ്ത യുവതി പൊലീസ് കസ്റ്റഡയിൽ കൊല്ലപ്പെട്ട സംഭവത്തിനു പിന്നാലെ ഇറാനിൽ വൻ പ്രതിഷേധമാണ് നടന്നത്. അതിനു പിന്നാലെയാണ് ഇറാനെ സ്വത​ന്ത്രമാക്കാൻ പോവുകയാണെന്ന് ഡെമോക്രാറ്റിക് റാലിക്കിടെ ബൈഡൻ പ്രഖ്യാപിച്ചത്. പ്രതിഷേധക്കാരെ അടിച്ചമർത്തിയ ഇറാൻ ഭരണകൂടത്തിനെതിരെ യു.എസ് കഴിഞ്ഞ മാസം ഉപരോധം പ്രഖ്യാപിച്ചിരുന്നു.