സീറ്റില്‍ എഴുന്നേറ്റ് നിന്ന് ഡാന്‍സ് ചെയ്തുകൊണ്ട് ബസോടിക്കുന്ന ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ പഴയ വീഡിയോ പുറത്ത് വന്നതോടെ, ഇത് വടക്കഞ്ചേരിയില്‍ ഒന്‍പത് പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ ടൂറിസ്റ്റ് ബസ് ഓടിച്ച ഡ്രൈവര്‍ ജോമോന്‍ ആണോയെന്ന സംശയത്തില്‍ പോലീസ്.

ബസില്‍ ഉയര്‍ന്ന ശബ്ദത്തില്‍ കേള്‍ക്കുന്ന പാട്ടിനൊപ്പം ഡാന്‍സ് ചെയ്യുകയാണ് ഡ്രൈവര്‍. ഡ്രൈവറുടെ നിയന്ത്രണത്തിലല്ല ബസ് പോകുന്നതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഒറ്റനോട്ടത്തില്‍ വീഡിയോയിലുള്ളത് ജോമോന്‍ തന്നെയാണ് എന്ന സംശയത്തിലാണ് പൊലീസ്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ ജോമോനോട് തന്നെ കാര്യങ്ങള്‍ ചോദിച്ചറിയാനൊരുങ്ങുകയാണ് പോലീസ്.

അപകടസമയം ബസ് അമിത വേഗത്തിലായിരുന്നു. അപകടമുണ്ടാകുമ്ബോള്‍ ബസ് 97 കിലോമീറ്റര്‍ വേഗത്തിലായിരുന്നു. റോഡില്‍ അനുവദനീയമായത്‌ 80 കിലോമീറ്ററാണ്‌. ബസില്‍ സ്ഥാപിച്ച ജിപിഎസ്‌ സംവിധാനത്തില്‍നിന്നാണ്‌ അപകടസമയത്തെ ബസിന്റെ വേഗം കണ്ടെത്തിയത്‌. ബസ്‌ അമിത വേഗത്തിലാണെന്ന് ബസുടമയുടെ മൊബൈല്‍ ഫോണിലേക്ക് അപകടത്തിനു മുമ്പായി രണ്ടുതവണ സന്ദേശം എത്തിയിരുന്നു.

https://fb.watch/f-BNynnymr/