മും​ബൈ: ഓ​റ​ഞ്ച് ഇ​റ​ക്കു​മ​തി​യു​ടെ മ​റ​വി​ല്‍ വ​ന്‍ ല​ഹ​രി​ക്ക​ട​ത്ത് ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ മ​ല​യാ​ളി അ​റ​സ്റ്റി​ല്‍. യു​മീ​റ്റോ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍​ ഫു​ഡ്‌​സ് ലി​മി​റ്റ​ഡ് ക​മ്പ​നി​യു​ടെ ഉ​ട​മ വി​ജി​ന്‍ വ​ര്‍​ഗീ​സാ​ണ് റവന്യൂ ഇന്‍റലിജൻസിന്‍റെ (ഡി​ആ​ര്‍​ഐ) പിടിയിലായത്.

ഇ​റ​ക്കു​മ​തി​ചെ​യ്ത ഓ​റ​ഞ്ചു​ക​ള്‍ എ​ന്ന രേ​ഖ​ക​ളു​മാ​യി എ​ത്തി​യ ട്ര​ക്കി​ല്‍ 1470 കോ​ടി രൂ​പ​യു​ടെ ല​ഹ​രി​മ​രു​ന്ന് ക​ട​ത്തി​യെ​ന്നാ​ണ് കേ​സ്. ക​ഴി​ഞ്ഞ മാ​സം 30 നാ​ണ് ഇ​യാ​ളു​ടെ ക​മ്പ​നി​യു​ടെ പേ​രി​ലെ​ത്തി​യ ട്ര​ക്കി​ല്‍ ല​ഹ​രിമ​രു​ന്ന് ക​ണ്ടെ​ത്തി​യ​ത്.

ര​ഹ​സ്യ​വി​വ​ര​ത്തെ​തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഡി​ആ​ര്‍​ഐ സം​ഘം ല​ഹ​രി​മ​രു​ന്ന​ട​ങ്ങി​യ ട്ര​ക്ക് ക​ണ്ടെ​ത്തി​യ​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍​നി​ന്ന് കൊ​ണ്ടു​വ​ന്ന ല​ഹ​രി​മ​രു​ന്നെ​ന്ന വ്യാ​ജേ​ന​യാ​ണ് എം​ഡി​എം​എ അ​ട​ക്ക​മു​ള്ള മാ​ര​ക ല​ഹ​രി​വ​സ്തു​ക്ക​ള്‍ ക​ട​ത്തി​യ​ത്.

ര​ണ്ട് ദി​വ​സ​ത്തെ ചോ​ദ്യം ചെ​യ്യ​ലി​നു ശേ​ഷ​മാ​ണ് വി​ജി​ന്‍ അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളു​ടെ കൂ​ട്ടാ​ളി​യാ​യ മ​ന്‍​സൂ​ര്‍ ത​ച്ചാം​പ​റ​മ്പി​ലി​നാ​യി ഡി​ആ​ര്‍ ഐ ​അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചി​ട്ടു​ണ്ട്. 70 ശതമാനം ലാഭം വിജിനും 30 ശതമാനം മന്‍സൂറിനുമെന്ന തരത്തിലാണ് ഡീലെന്ന് ഡിആര്‍ഐ അറിയിച്ചു.

അ​തേ​സ​മ​യം സം​ഭ​വ​ത്തി​ല്‍ ത​നി​ക്ക് പ​ങ്കി​ല്ലെ​ന്നും മും​ബൈ​യി​ല്‍ മ​റ്റൊ​രു ക​മ്പ​നി​യു​ള്ള മ​ന്‍​സൂ​റാ​ണ് സം​ഭ​വ​ത്തി​നു പി​ന്നി​ലെ​ന്നും അ​റ​സ്റ്റി​ലാ​യ വി​ജി​ന്‍ ചോ​ദ്യം ചെ​യ്യ​ലി​ല്‍ പ​റ​ഞ്ഞു.