മുംബൈ: മുംബൈയില്‍ അപകടസ്ഥലത്തെത്തിയ ആംബുലന്‍സിലേക്ക് കാര്‍ ഇടിച്ചുകയറി അഞ്ച് പേര്‍ മരിച്ചു. 13 പേര്‍ക്ക് പരിക്കേറ്റു. വിവരമറിഞ്ഞെത്തിയ പോലീസാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. നാട്ടുകാരുടെ സഹായത്തോടെ പോലീസ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. ബാന്ദ്ര-വര്‍ളി കടല്‍പ്പാതയില്‍ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം. 

ബാന്ദ്രയെ തെക്കന്‍ മുംബൈയിലെ വര്‍ളിയുമായി ബന്ധിപ്പിക്കുന്ന പാലത്തിലായിരുന്നു സംഭവം. ഇതോടെ ബാന്ദ്രയില്‍ നിന്ന് വര്‍ളിയിലേക്കുള്ള റോഡ് അടച്ചു. മരിച്ചവരുടെ കുടുംബങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു.