കോട്ടയം പനച്ചിക്കാട് ഭക്ഷിണ മൂകാംബിയിൽ വിദ്യാരംഭ ചടങ്ങുകൾ പുലർച്ചെ മുതൽ ആരംഭിച്ചു. രണ്ടു മണിയോടെ പ്രത്യേക പൂജകൾ ആരംഭിച്ചു

പൂജയെടുപ്പിന് ശേഷം നാലുമണിക്ക് വിദ്യാരംഭത്തിന് തുടക്കം കുറിച്ചു. വിദ്യാ മണ്ഡപത്തിൽ ആചാര്യൻ മാർ കുട്ടികളെ എഴുത്തിനിരുത്തി

പുലർച്ചെ മുതൽ വിദ്യാരംഭത്തിനും ദർശനത്തിനും വൻ തിരക്കാണ് അനുഭവപ്പെട്ടത്വി. ഷ്ണു ക്ഷേത്രത്തിലും സരസ്വതിനടയിലും തിരക്ക് നിയന്ത്രിക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

2 വർഷത്തെ കോവിഡ് നിയന്ത്രണങ്ങൾക്ക് അയവ് വന്നതോടെ വൻ ഭക്ത ജനത്തിരക്കാണ് അനുഭവപ്പെട്ടത്. കലാമണ്ഡപത്തിൽ കലാകാരൻമാരുടെ സംഗീതോപാസനയും നടന്നു