കൊ​ച്ചി: അ​ധ്യാ​പ​ന നി​യ​മ​ന​ക്കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി കെ.​കെ. രാ​ഗേ​ഷി​ന്‍റെ ഭാ​ര്യ പ്രി​യാ വ​ര്‍​ഗീ​സി​ന് വീ​ണ്ടും തി​രി​ച്ച​ടി. പ്രി​യാ വ​ര്‍​ഗീ​സി​ന്‍റെ നി​യ​മ​ന സ്റ്റേ ​ഒ​ക്ടോ​ബ​ര്‍ 20 വ​രെ നീ​ട്ടി.

പ്രി​യാ വ​ര്‍​ഗീ​സി​ന് എ​ട്ട് വ​ര്‍​ഷ​ത്തെ അ​ധ്യാ​പ​ന പ​രി​ച​യം ഇ​ല്ലെ​ന്ന് യു​ജി​സി ഹൈ​ക്കോ​ട​തി​യി​ല്‍ ന​ല്‍​കി​യ സ​ത്യ​വാം​ഗ്മൂ​ല​ത്തി​ല്‍ അ​റി​യി​ച്ചു. ഗ​വേ​ഷ​ണ​കാ​ലം അ​ധ്യാ​പ​ന പ​രി​ച​യം ആ​യി ക​ണ​ക്കാ​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും യു​ജി​സി വ്യ​ക്ത​മാ​ക്കി.

ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ മ​ല​യാ​ളം അ​സോ​സി​യേ​റ്റ് പ്രഫ​സ​ര്‍ റാ​ങ്ക് പ​ട്ടി​ക​യി​ല്‍​നി​ന്നു​ള്ള നി​യ​മ​നം ഹൈ​ക്കോ​ട​തി നേ​ര​ത്തെ ത​ട​ഞ്ഞി​രു​ന്നു. പ്രി​യാ വ​ര്‍​ഗീ​സി​ന്‍റെ നി​യ​മ​നം നേ​ര​ത്തെ ഗ​വ​ര്‍​ണ​ര്‍ മ​ര​വി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഒ​ന്നാം​റാ​ങ്ക് ല​ഭി​ച്ച പ്രി​യാ വ​ര്‍​ഗീ​സി​നെ പ​ട്ടി​ക​യി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും റാ​ങ്ക് പ​ട്ടി​ക പു​നഃ​ക്ര​മീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ര​ണ്ടാം റാ​ങ്കു​കാ​ര​നാ​യ ച​ങ്ങ​നാ​ശ്ശേ​രി എ​സ്ബി കോ​ള​ജ് മ​ല​യാ​ളം വി​ഭാ​ഗം മേ​ധാ​വി ജോ​സ​ഫ് സ്‌​ക​റി​യ​യാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

പ്രി​യാ വ​ര്‍​ഗീ​സി​ന് അ​സോ​സി​യേ​റ്റ് പ്രൊ​ഫ​സ​ര്‍ ത​സ്തി​ക​യി​ല്‍ അ​പേ​ക്ഷി​ക്കാ​നു​ള്ള കു​റ​ഞ്ഞ​യോ​ഗ്യ​ത​യാ​യ എ​ട്ടു​വ​ര്‍​ഷ​ത്തെ അ​ധ്യാ​പ​ന​പ​രി​ച​യ​മി​ല്ലെ​ന്നാ​ണ് ഹ​ര്‍​ജി​ക്കാ​ര​ന്‍റെ വാ​ദം.