അമേരിക്കയെ ഭീതിയിലാഴ്ത്തി അയാൻ ചുഴലിക്കാറ്റ്.  ചുഴലിക്കാറ്റ് ക്യൂബയിൽ നിന്ന്  ഫ്ലോറിഡയിലേക്ക്എത്തുമ്പോൾ ശക്തി പ്രാപിക്കുന്നു എന്നാണു റിപ്പോർട്ടുകൾ. ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കാത്ത സ്ഥലങ്ങളിൽപോലും അടിയന്തിര പലായനങ്ങൾക്ക് നിര്ബന്ധിതർ ആകുന്ന സാഹചര്യം ആണുള്ളത്.

മിയാമി ആസ്ഥാനമായുള്ള ദേശീയ ചുഴലിക്കാറ്റ് കേന്ദ്രത്തിൽ നിന്നുള്ള ET അപ്‌ഡേറ്റ് പ്രകാരം വൈകിട്ട് അഞ്ചുമണിയുടെ റിപ്പോർട്ട് പ്രകാരം സാഫിർ-സിംപ്സൺ സ്കെയിലിൽ, അയാൻ ഇപ്പോൾ കാറ്റഗറി 2 ചുഴലിക്കാറ്റാണ്. ക്യൂബയുടെ പടിഞ്ഞാറൻ മുനമ്പിൽ നിന്ന് 150 മൈൽ തെക്കുകിഴക്കായാണ് കൊടുങ്കാറ്റിന്റ പ്രഭവ സ്ഥാനം.

 അയാൻ വടക്ക്-വടക്കുപടിഞ്ഞാറായി 13 മൈൽ വേഗതയിൽ നീങ്ങുകയാണെന്നും കേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ച മുതൽ തന്നെ ഫ്‌ലോറിഡയിൽ അയാന്റെ രോഷം അനുഭവിക്കാൻ തുടങ്ങിയേക്കാം. ചുഴലിക്കാറ്റ്ബുധനാഴ്ച സംസ്ഥാനത്തെ ബാധിക്കാൻ സാധ്യതയുണ്ട്.

യുഎസിൽ ആഞ്ഞടിക്കുന്നതിന് മുമ്പ് ഇയാൻ ഒരു വലിയ ചുഴലിക്കാറ്റായി മാറുമെന്ന് പ്രതീക്ഷിക്കുന്നു, കാറ്റ് 111 മൈലോ അതിൽ കൂടുതലോ ശക്തി ആർജിക്കും എന്നാണ് സൂചനകൾ. പടിഞ്ഞാറൻ ക്യൂബൻ പ്രവിശ്യയായപിനാർ ഡെൽ റിയോയിൽ നിന്ന് 19,283 പേരെ വീടുകളിൽ നിന്ന് ഒഴിപ്പിച്ചതായി സംസ്ഥാന വാർത്താ ചാനലായടെലിപിനാർ റിപ്പോർട്ട് ചെയ്യുന്നു.

യുഎസിൽ, താമ്പ, ഒർലാൻഡോ, ടല്ലഹാസി, ജാക്‌സൺവില്ലെ എന്നിവയുൾപ്പെടെയുള്ള നഗരങ്ങളിൽ 15 ദശലക്ഷത്തിലധികം ആളുകൾക്ക് ദുരിതം അനുഭവപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.