ന്യൂ​ഡ​ൽ​ഹി: ശി​വ​സേ​ന​യു​ടെ ചി​ഹ്നം ആ​ര്‍​ക്ക് വേ​ണ​മെ​ന്ന വി​ഷ​യ​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്ന് സു​പ്രീം​കോ​ട​തി.

യ​ഥാ​ര്‍​ത്ഥ ശി​വ​സേ​ന ആ​രാ​ണെ​ന്ന് തീ​രു​മാ​നി​ക്കു​ന്ന​തി​ല്‍ നി​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ വി​ല​ക്ക​ണ​മെ​ന്ന ഉ​ദ്ധ​വ് താ​ക്ക​റെ പ​ക്ഷ​ത്തി​ന്‍റെ ആ​വ​ശ്യം ത​ള്ളി​ക്കൊ​ണ്ടാ​ണ് സൂ​പ്രീം​കോ​ട​തി ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് വി​ധി പ​റ​ഞ്ഞ​ത്.

സു​പ്രീം​കോ​ട​തി വി​ധി ഉ​ദ്ധ​വ് താ​ക്ക​റെ​യ്ക്ക് വ​ലി​യ തി​രി​ച്ച​ടി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ഏ​ക്‌​നാ​ഥ് ഷി​ൻ​ഡെ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​മ​ത പ​ക്ഷം മ​റു​ക​ണ്ടം ചാ​ടി​യ​തോ​ടെ​യാ​ണ് ക​ഴി​ഞ്ഞ ജൂ​ണ്‍ മാ​സ​ത്തി​ല്‍ ഉ​ദ്ധ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മ​ഹാ​രാ​ഷ്ട്ര സ​ര്‍​ക്കാ​ര്‍ താ​ഴെ വീ​ണ​ത്.