പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി മ​ധു കേ​സി​ൽ വി​ചാ​ര​ണ​യ്ക്കി​ടെ കോ​ട​തി​യെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചി​ട്ടി​ല്ലെ​ന്ന് ഇ​രു​പ​ത്തി​യൊ​മ്പ​താം സാ​ക്ഷി സു​നി​ൽ കു​മാ​ർ. കോ​ട​തി​യി​ൽ ആ​ദ്യ ദി​വ​സം ദൃ​ശ്യ​ങ്ങ​ൾ കാ​ണി​ച്ച​പ്പോ​ൾ വ്യ​ക്ത​മാ​യി​ല്ല. അ​തു​കൊ​ണ്ടാ​ണ് ഒ​ന്നും കാ​ണു​ന്നി​ല്ലെ​ന്നു പ​റ​ഞ്ഞ​തെ​ന്നും സു​നി​ൽ​കു​മാ​ർ മ​ണ്ണാ​ർ​ക്കാ​ട് എ​സ്‍​സി-​എ​സ്‍​ടി കോ​ട​തി​യി​ൽ പ​റ​ഞ്ഞു.

കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം, കാ​ഴ്ച​ശ​ക്തി പ​രി​ശോ​ധി​ച്ച​പ്പോ​ൾ പാ​ലി​ക്കേ​ണ്ട മാ​ന​ദ​ണ്ഡം ഒ​ന്നും പാ​ലി​ച്ചി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഡോ​ക്ട​റെ വി​സ്ത​രി​ക്കാ​ൻ അ​വ​സ​രം ന​ൽ​ക​ണ​മെ​ന്നും സു​നി​ൽ​കു​മാ​റി​നു വേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

കോ​ട​തി​യി​ൽ കാ​ണി​ച്ച ദൃ​ശ്യ​ങ്ങ​ളു​ടെ ആ​ധി​കാ​രി​ക​ത പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും സു​നി​ൽ കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ക്കാ​ര്യ​ത്തി​ൽ സെ​പ്റ്റം​ബ​ർ 29ന് ​കോ​ട​തി വി​ധി പ​റ​യും.

മ​ധു​വി​നെ പി​ടി​ച്ചു​കൊ​ണ്ടു​വ​രു​ന്ന ദൃ​ശ്യ​ങ്ങ​ൾ കോ​ട​തി​യി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച​പ്പോ​ൾ ഒ​ന്നും കാ​ണു​ന്നി​ല്ലെ​ന്ന് സു​നി​ൽ കു​മാ​ർ പ​റ​ഞ്ഞി​രു​ന്നു. തു​ട​ർ​ന്ന് കോ​ട​തി സാ​ക്ഷി​യു​ടെ കാ​ഴ്ച ശ​ക്തി പ​രി​ശോ​ധി​ക്കാ​ൻ നി​ർ​ദേ​ശി​ച്ചി​രു​ന്നു.