ന്യൂയോര്‍ക്ക്: വേദിയില്‍ പകച്ച് നിന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ബുധനാഴ്ച്ച, ന്യൂയോര്‍ക്കില്‍ നടന്ന ഗ്ലോബല്‍ ഫണ്ടിന്റെ ഏഴാമത് റീപ്ലനിഷ്മെന്റ് കോണ്‍ഫറന്‍സിനെ അഭിസംബോധന ചെയ്ത് സംസാരിച്ച ശേഷമായിരുന്നു ജോ ബൈഡന്‍ ആശയക്കുഴപ്പത്തിലായത്. പ്രസംഗത്തിന് ശേഷം വേദിയില്‍ നിന്ന് പോകണോ അതോ അവിടെ തന്നെ തുടരണമോ എന്നറിയാതെ പ്രസിഡന്റ് ചിന്തിക്കുന്നതായി വീഡിയോയില്‍ കാണാം. തുടര്‍ന്ന്  അവതാരകന്‍ പ്രസിഡന്റിന് നന്ദി പറഞ്ഞു അതിന് ശേഷമാണ് പ്രസിഡന്റ് വേദിയില്‍ നിന്ന് പുറത്തിറങ്ങിയത്. സംഭവത്തിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായി.ഏകദേശം അഞ്ച് ദശലക്ഷം ആളുകള്‍ വീഡിയോ കണ്ടു.

എയ്ഡ്സ്, ക്ഷയം, മലേറിയ എന്നിവയ്ക്കെതിരെ പോരാടുന്നതിന് ഫണ്ട് ശേഖരിക്കുന്നതിനാണ് ന്യൂയോര്‍ക്ക് ഈ പരിപാടി സംഘടിപ്പിച്ചത്. 14.25 ബില്യണ്‍ ഡോളറാണ് ഇക്കാര്യത്തിനായി സമാഹരിച്ചത്.’നല്ല കാര്യങ്ങള്‍ക്കായി പോരാടിയതിന് നന്ദി. ഇതെല്ലാം ജീവന്‍ രക്ഷിക്കുന്നതിനെക്കുറിച്ചുള്ളതാണ്.ഇവിടെ അവ്യക്തതയില്ല. എല്ലാ ജനങ്ങളും ആരോഗ്യമുള്ളവരാണെന്ന്  ഉറപ്പാക്കാന്‍ പങ്കാളികളുമായി പ്രവര്‍ത്തിക്കുക. എല്ലായിടത്തും ആളുകള്‍ക്ക് അന്തസ്സോടെ ജീവിക്കാന്‍ കഴിയും’.ജോ ബൈഡന്‍ പറഞ്ഞതായി വൈറ്റ് ഹൗസ് റിപ്പോര്‍ട്ട് ചെയ്യുന്നു.