തൃശ്ശൂർ: കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേയ്ക്ക് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗഹ്ലോതിനെ മത്സരിപ്പിക്കാനുള്ള രണ്ടാമത്തെ ചർച്ചയാണ് മുരിങ്ങൂരിലെ ഹോട്ടലിൽ രാഹുൽഗാന്ധി നടത്തിയത്.

കേരളത്തിൽനിന്ന് ഈ സ്ഥാനത്തേക്ക് മത്സരിക്കാൻ ഒന്നിലേറെ പേർ ഉണ്ടെന്ന് വിവരം കിട്ടിയതോടുകൂടിയാണ് പെട്ടെന്നുള്ള രണ്ടാമത്തെ ചർച്ച മുരിങ്ങൂരിലെ ഹോട്ടലിൽ നടത്തിയത്. ഇവിടെവച്ചാണ് മത്സരിക്കാനുള്ള സന്നദ്ധത അശോക് ഗഹ്ലോത് ഉറപ്പിച്ചത്.